എൽസമ്മ എന്ന ആൺകുട്ടി സിനിമ വിജയിച്ചിട്ടും ആ ജയത്തിന്റെ സന്തോഷം തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് ലാൽ ജോസ്. സിനിമ വിജയിച്ചിരിക്കുന്ന സമയത്ത് ഇന്ദ്രജിത് വിളിച്ചിട്ട് ആ സിനിമകൊണ്ട് തനിക്കൊരു ഗുണവും ഇല്ലെന്ന് പറഞ്ഞെന്ന് ലാൽ ജോസ് പറയുന്നു.
ഇന്ദ്രജിന്റെ ഗുണത്തിന് വേണ്ടിയല്ല താൻ സിനിമ ചെയ്യുന്നതെന്നെന്ന് തിരിച്ച് പറഞ്ഞെന്നും നല്ല കഥാപാത്രമായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇന്ദ്രജിത് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.
‘എൽസമ്മ എന്ന ആൺകുട്ടി സിനിമ വിജയിച്ചു. ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ദ്രജിത് വിളിച്ചിട്ട് ‘ചേട്ടാ ഈ സിനിമകൊണ്ട് എനിക്കൊരു ഗുണവുമില്ല, ചാക്കോച്ചനും ആനിനുമൊക്കെ ചിലപ്പോൾ ഗുണമുണ്ടാകും പക്ഷെ എനിക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ല’ എന്ന് പറയുന്നത്.
അപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്കറിയില്ല എങ്ങനെയാണെന്ന്, നിനക്ക് ഗുണം ഉണ്ടാകണം എന്ന് വിചാരിച്ചല്ല ഞാൻ സിനിമ ചെയ്യുന്നത്. സിനിമക്ക് ഗുണം ഉണ്ടാകണം, സിനിമയുടെ നിർമാതാവിന് ഗുണം ഉണ്ടാകണം, സിനിമ വിജയിക്കണം എന്നോർത്ത് ചെയ്‌തൊരു സിനിമയാണ്, സിനിമ വിജയിച്ചു. അത് ലക്ഷ്യം കണ്ടു. പിന്നെ നിനക്ക് മാത്രമായിട്ട് ഗുണം ഇല്ലെന്ന് തോന്നുന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.
നിനക്ക് ഒരേ ഇമ്പോർട്ടൻസ് പരസ്യത്തിലും മറ്റ് കാര്യങ്ങളിലൊക്കെ തന്നിട്ടുണ്ട്. സിനിമയിൽ ആ ക്യാരക്ടറിന് ഒരു പോസിറ്റീവ് എന്റുണ്ട്. പെർഫോം ചെയ്യാനുള്ള ചാൻസ് ഉണ്ടായിരുന്നു. പാട്ടും എല്ലാം ഉണ്ടായിരുന്നു’ എന്ന്. അപ്പോൾ അങ്ങനെ വിജയിച്ചിട്ടും ആ വിജയത്തിന്റെ സന്തോഷം അനുഭവിക്കാൻ പറ്റാതെ പോയൊരു സിനിമയായിരുന്നു എൽസമ്മ,’ ലാൽ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Elsamma Enna Aankutty Movie