Rafale Deal
റാഫേലില്‍ റിലയന്‍സിന്റെ പങ്ക് വ്യക്തമാക്കണം: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 05:56 am
Wednesday, 31st October 2018, 11:26 am

ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ റാഫേല്‍ വിമാനത്തിന്റെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും കോടതിയെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.

10 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.നവംബര്‍ 14 ന് ഹരജികള്‍ വീണ്ടും പരിഗണിക്കും.

ALSO READ: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്;കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

എല്ലാ ഹരജികളും ചോദ്യം ചെയ്തിരിക്കുന്നത് തീരുമാനം എടുത്തിരിക്കുന്ന രീതിയെയാണ്. എയര്‍ഫോഴ്‌സ് വിമാനങ്ങളില്‍ റാഫേലിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടുള്ള ഹരജി ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

റാഫേല്‍ ഇടപാടില്‍ തീരുമനമെടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെയും ഹരജിക്കാരെയും അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

WATCH THIS VIDEO: