പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു
Daily News
പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2014, 11:18 am

[] ന്യൂദല്‍ഹി: ഏറനാട് എം.എല്‍.എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി പി. വി. അന്‍വര്‍ സമര്‍പ്പിച്ച ഹരജി് കോടതി പിഴയോടെ തള്ളി.

പി.കെ ബഷീറിനെതിരെ തെളിവായി നല്‍കിയ സി.ഡിയുടെ  ഉറവിടം വ്യക്തമാക്കാത്തതിനാല്‍ സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഏറനാട് നിയമസഭ മണ്ഡലത്തിലെ തിരഞ്ഞടുപ്പ് സമയത്ത് മനാഫ് വധവുമായി ബന്ധപ്പെടുത്തി ഹരജിക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയെന്നാണ് ബഷീറിനെതിരെയുള്ള പരാതി.

പി.കെ ബഷീറിനെതിരായ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചത്.