Advertisement
Movie Trailer
'ഒരു സൂപ്പര്‍ സ്റ്റാറെ ഉള്ളു അന്നും ഇന്നും എന്നും'; തകര്‍ത്തടുക്കി സ്റ്റൈല്‍ മന്നന്റെ പേട്ടയുടെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Dec 28, 03:35 pm
Friday, 28th December 2018, 9:05 pm

“തമിഴില്‍ ഒരു സൂപ്പര്‍ സ്റ്റാറെ ഉള്ളു അന്നും ഇന്നും എന്നും അത് രജനി സാര്‍ ആണ്” കുറച്ച് കാലം മുമ്പ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആര് എന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇളയ ദളപതി വിജയ് പറഞ്ഞ വാക്കുകളാണിത്. ഇത് ശരിവെച്ച് കൊണ്ട് തന്നെയാണ് രജനിയുടെ പുതിയ സിനിമയായ പേട്ടയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി പടത്തിന് ആവശ്യമുള്ള മാസും സ്റ്റെലും സംഘട്ടനങ്ങളും ഗാനങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. സ്റ്റൈല്‍ മന്നന്‍ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കൂള്‍ ലൂക്കിലാണ് രജനി എത്തുന്നത്.

Also Read  വസ്തുതകള്‍ വളച്ചൊടിക്കുന്നു; റിലീസിന് മുമ്പ് ദി ആക്‌സിഡന്റ്ല്‍ പ്രൈം മിനിസ്റ്ററിന്‍റെ  പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

വിജയ് സേതുപതി, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ, സിമ്രണ്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം . സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ചിത്രം പൊങ്കലിന് പ്രദര്‍ശനത്തിനെത്തും.