Entertainment
ഒരു ലാലേട്ടന്‍ ചിത്രത്തില്‍ വേണ്ടതെല്ലാം ഉണ്ട്; ഞാന്‍ ആസ്വദിച്ച് കണ്ട മോഹന്‍ലാല്‍ ചിത്രം: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 11:27 am
Friday, 25th April 2025, 4:57 pm

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലും ആര്‍ഷ നായികയായി.

ഇന്ന് തിയേറ്ററില്‍ എത്തിയ തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രമായ തുടരും എന്ന സിനിമയിലും ആര്‍ഷ ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ തുടരും സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് നടി.

‘ഞാന്‍ ഒരു ലാലേട്ടന്‍ ഫാനാണ്. എനിക്ക് ഒരു ലാലേട്ടന്‍ ചിത്രത്തില്‍ വേണ്ടതെല്ലാം തുടരും എന്ന ഈ സിനിമയില്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരുപാട് ആസ്വദിച്ച് തന്നെയാണ് ഈ സിനിമ കണ്ടത്.

പിന്നെ ഓരോ സീനിനെ കുറിച്ചും നമുക്ക് അങ്ങനെ എടുത്തെടുത്ത് പറയാന്‍ പറ്റില്ലല്ലോ. ആളുകള്‍ക്ക് സ്‌പോയിലറാകില്ലേ. അതുകൊണ്ട് ഒന്നും ഞാന്‍ എടുത്തെടുത്ത് പറയുന്നില്ല.

സംവിധായകനായ തരുണ്‍ ചേട്ടനെ കുറിച്ച് ചോദിച്ചാല്‍, സെറ്റില്‍ എല്ലാം വളരെ പ്രോപ്പറായി തന്നെ ചെയ്യുന്ന ആളാണ്. എല്ലാം നന്നായി പറഞ്ഞു തരികയും നന്നായി ചെയ്യിക്കുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം.

ആക്ടര്‍ എന്ന രീതിയില്‍ പറഞ്ഞാല്‍ ഒരു നടനെ കൊണ്ട് അവരുടെ ഏറ്റവും ബെസ്റ്റായി പെര്‍ഫോം ചെയ്യിക്കാന്‍ അദ്ദേഹത്തിന് അറിയാം. തരുണ്‍ ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ലഭിച്ചത് വളരെ മികച്ച എക്‌സ്പീരിയന്‍സായിരുന്നു. സെറ്റ് അത്രയും മികച്ചതായിരുന്നു,’ ആര്‍ഷ ചാന്ദിനി ബൈജു പറയുന്നു.

Content Highlight: Aarsha Baiju Talks About Thudarum Movie