ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ എം. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ആറ് തോല്‍വിയുമായാണ് ചെന്നൈ ഹൈദരാബാദിനെതിരെ ഇന്ന് കളത്തിലിറങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് ഹൈദരാബാദിനുമുള്ളത്. അതേസമയം പോയിന്റ് ടേബിളില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഇരുവരും ഇന്ന് കച്ച മുറുക്കുന്നത്.
ഇപ്പോള്‍ മത്സരത്തില്‍ ആരാണ് വിജയിക്കുക എന്ന പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചാരം സഞ്ജയ് ബാംഗര്‍. ഹൈദരാബാദിനെതിരെ ചെന്നൈ മിന്നും പ്രകടനമാണ് കാഴ്ചവെക്കുകയെന്നും ധോണിയുടെ ക്യാപ്റ്റന്‍സിയും സ്പിന്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കരുത്തും ടീമിനെ പിന്തുണയ്ക്കുമെന്ന് മുന്‍ താരം അഭിപ്രായപ്പെട്ടു. മാത്രമല്ല ഹൈദരാബാദ് സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നതെന്നും ബാംഗര്‍ പറഞ്ഞു.
‘ഹൈദരാബാദിനെതിരെ സി.എസ്.കെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സി പിന്തുണയും സി.എസ്.കെയുടെ സ്പിന്‍ കരുത്തുമാായിരിക്കും പ്രധാനം. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടീം മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഹൈദരാബാദ് സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്,’ ജിയോഹോട്ട്സ്റ്റാറില്‍ ബംഗാര്‍ പറഞ്ഞു.
ചെന്നൈ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടര്‍ന്ന് പുറത്തായ ശേഷം ചെന്നൈയെ നയിക്കുന്ന ധോണി നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 134 റണ്‍സാണ് ധോണി നേടിയത്. 30 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.50 എന്ന ആവറേജുമാണ് ധോണിക്കുള്ളത്. 152.27 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
നിലവില്‍ ഐ.പി.എല്ലില്‍ മോശം പ്രകടനമാണ് ചെന്നൈ കാഴ്ചവെക്കുന്നത്. തങ്ങളുടെ മോശം സീസണിലൊന്നായി 2025 മാറുമ്പോള്‍ മങ്ങിയ പ്രതീക്ഷ മാത്രമാണ് ധോണിപ്പടയുടെ ആരാധകര്‍ക്ക് മുന്നിലുള്ളത്. അതേസമയം ഹൈദരാബാദ് രാജകീയമായാണ് സീസണ്‍ ആരംഭിച്ചതെങ്കിലും പിന്നീട് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ചെന്നൈയുടെ കൂടെ അടിവാരത്തെത്തുകയായിരുന്നു.
Content Highlight: IPL 2025: CSK VS SRH: Sanjay Bangar Talking About CSK