ഗോത്രമഹാസഭ ആദിവാസികളുടേതാണെന്ന് അദ്ദേഹം പറയുകയും, അനാദിവാസി ആയ ഗീതാനന്ദന്‍ ഗോത്രമഹാസഭയുടെ എല്ലാ ആഭ്യന്തര കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് ആ ജനതയോട് കാണിക്കുന്ന ജനാധിപത്യപരമല്ലാത്ത ഒരു സമീപനത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹം എന്ത് റോളാണ് അവിടെ വഹിക്കുന്നത് എന്നത് സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്. മറ്റുള്ളവര്‍ ജനാധിപത്യപരമായ മര്യാദ പാലിച്ച് ഗോത്രമഹാസഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുമ്പോള്‍ അതിന്റെ ആഭ്യന്തരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എന്ത് സ്‌പെയ്‌സാണ് താന്‍ നിര്‍മ്മിച്ചെടുത്തത് എന്നത് അദ്ദേഹം സ്വയം പരിശോധിക്കേണ്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ്.
| ഒപ്പീനിയന്‍ | സണ്ണി എം കപിക്കാട് |
“ദലിത് എന്നത് ഇല്ലാത്ത ഒരു സംഭവമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ആധുനികാനന്തര ഇന്ത്യയില്‍ ഡോ അംബേദ്ക്കറുടെ വിജ്ഞാനധാരയെ പിന്‍പറ്റി വളര്‍ന്നു വന്ന സാമൂഹികവും രാഷ്ട്രീയവുമായ ഒരു ബോധ്യവും ഭാവനയുമാണ് ദലിത് എന്നു പറയുന്നത്. ഇത് ഇല്ല എന്നു പറയുമ്പോള്‍ അംബേദ്ക്കറെ അംഗീരിക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിന് പറയേണ്ടി വരും. ദലിത് എന്നതേ ഇല്ലാ എന്നും അതും കടന്ന് ദലിത് എന്നത് കോട്ടയത്തെ ചില ബുദ്ധിജീവികളുടെ ഏര്‍പ്പാടാണെന്നും അവിടെ നിന്നും ഇത് കുറച്ചു കൂടി മുന്നോട്ട് പോയി അത് ക്രിസ്ത്യാനികളുടെ മാത്രം കാര്യമാണെന്ന് പറയുമ്പോഴാണ് ഗീതാനന്ദന്റെ രാഷ്ട്രീയം പുറത്തു വരുന്നത്.”
നില്‍പ്പ് സമരത്തിന്റെ വിജയത്തിന് ശേഷം ഗീതാനന്ദന്‍ മലയാളനാടിന് കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ കേരളത്തിലെ ആദിവാസികള്‍ നടത്തി വരുന്ന സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയും വളരെ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ച നില്‍പ്പ് സമരത്തിന്റെ തുടക്കം “ദലിത്-ആദിവാസി സമര സമിതി” നടത്തിയ കുടില്‍കെട്ടല്‍ സമരത്തില്‍ നിന്നാണ്. ഇത്തരത്തില്‍ ഒരു സമര സമിതി രൂപീകരണത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്.
കോട്ടയം ജില്ലയിലെ കുറിച്ചിയില്‍, സചിവോത്തമപുരം കോളനിയിലെ ശ്രീധരന്‍ ആത്മാഹൂതി ചെയ്തതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സമര സഹായ സമിതിയാണ് അന്ന് ആ പ്രക്ഷോഭത്തെ മുന്നോട്ട് നയിച്ചതും പിന്നീട് കുടില്‍ കെട്ടല്‍ സമരത്തിന്റെ സംഘാടകരായ ദലിത്-ആദിവാസി സമരസമിതി ആയി വികസിക്കുന്നതും. ഒരു സ്വകാര്യ വ്യക്തിയ്ക്ക് വേണ്ടി സചിവോത്തമപുരം കോളനിയ്ക്ക് മുകളിലൂടെ കെട്ടിയ 11KV ലൈന്‍ മുറിച്ചു മാറ്റുന്ന രീതിയില്‍ വളര്‍ന്ന ആ സമരത്തില്‍ ഗീതാനന്ദനും ഞാനും ഡോ.എം.ബി.മനോജ്, എം.ഡി. തോമസ് തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.
അതിന് ശേഷം കുറിച്ചി സമര സഹായ സമിതി വയനാട്ടില്‍ ആദിവാസികളുടെ ഒരു റാലിയില്‍ പങ്കെടുത്തു. അന്ന് വൈകുന്നേരം സികെ ജാനുവിന്റെ വീട്ടില്‍ കൂടുകയും അവിടെ വച്ച് ആദിവാസി പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും അവ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്നു. അതിന്റെ ഭാഗമായിട്ടാണ് ദലിത് ആദിവാസി സമര സമിതി രൂപം കൊള്ളുന്നത്.
കേരളത്തിന് പുറത്ത് ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ ദലിതര്‍ പൊതുവില്‍ പിന്തുണക്കാറില്ല, അങ്ങനെ ദലിതരുടെയും ആദിവാസികളുടെതുമായ പ്ലാറ്റ്‌ഫോം രൂപം കൊള്ളാറുമില്ല. കേരളത്തിലെ ആദിവാസി പ്രശ്‌നം മുന്നോട്ട് വയ്ക്കുമ്പോള്‍ ഇവിടത്തെ പ്രാന്തവത്കൃതരായിട്ടുള്ള മുഴുവന്‍ സമുദായങ്ങളുടെയും പിന്തുണയോട് കൂടി പൊതുവായ ഒരു പ്ലാറ്റ്‌ഫോം രൂപം കൊള്ളണം എന്നതാണ് ദലിത്-ആദിവാസി സമരസമിതി എന്നതിലൂടെ മുന്നോട്ട് വന്ന ആശയം.
ഇന്ത്യയെ സംബന്ധിച്ചു പോലും വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്‌ഫോമായിരുന്നു അത്. കാരണം കേരളത്തിന് പുറത്ത് ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ ദലിതര്‍ പൊതുവില്‍ പിന്തുണക്കാറില്ല, അങ്ങനെ ദലിതരുടെയും ആദിവാസികളുടെതുമായ പ്ലാറ്റ്‌ഫോം രൂപം കൊള്ളാറുമില്ല. കേരളത്തിലെ ആദിവാസി പ്രശ്‌നം മുന്നോട്ട് വയ്ക്കുമ്പോള്‍ ഇവിടത്തെ പ്രാന്തവത്കൃതരായിട്ടുള്ള മുഴുവന്‍ സമുദായങ്ങളുടെയും പിന്തുണയോട് കൂടി പൊതുവായ ഒരു പ്ലാറ്റ്‌ഫോം രൂപം കൊള്ളണം എന്നതാണ് ദലിത്-ആദിവാസി സമരസമിതി എന്നതിലൂടെ മുന്നോട്ട് വന്ന ആശയം.
അങ്ങനെ കേരളീയ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഒരു ബൃഹത്തായ ജനാധിപത്യപരമായ പ്ലാറ്റ്‌ഫോം എന്നതായിരുന്നു അതിന്റെ സങ്കല്‍പ്പം. ഏതെങ്കിലും സ്ഥലത്ത് നിന്നു വന്ന കുറച്ചു ദലിതര്‍ രൂപം കൊടുത്ത സമിതി ആയിരുന്നില്ല അത്. മറിച്ച് കേരളത്തില്‍ നടന്ന സുപ്രധാനമായ ഒരു സമരത്തില്‍ നിന്നും രൂപം കൊണ്ടതാണെന്ന് മനസിലാക്കാതെ പോകരുത്.
ദലിത്-ആദിവാസി സമരസമിതിയുടെ ആക്ടീവ് മെമ്പറായിരുന്ന ഞാന്‍ ഗോത്രമഹാസഭയുടെ ഒരു സമ്മേളനത്തില്‍ പോലും പങ്കെടുത്തിട്ടില്ല. അത് ഞാന്‍ സ്വയം പുറത്തു പോകുന്നത് കൊണ്ടല്ല മറിച്ച് ആദിവാസികളെ ആദരിക്കുന്നതുകൊണ്ടാണ്.
സമരസമിതിയുടെ കുറച്ചു ക്യാമ്പുകള്‍ നടത്തിയതിന് ശേഷമാണ് 2001ലെ കുടില്‍ കെട്ടല്‍ സമരത്തിലേയ്ക്ക് കടക്കുന്നത്. സി.കെ. ജാനു അതിന്റെ ചെയര്‍ പേഴ്‌സണും ഗീതാനന്ദന്‍ അതിന്റെ ജനറല്‍ കണ്‍വീനറുമായിരുന്നു. അതായത് വലിയൊരു ചരിത്ര പശ്ചാത്തലമുള്ളതും സമരങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവരാണ് ദലിത്-ആദിവാസി സമരസമിതിയ്ക്ക് രൂപം നല്‍കുന്നത്.
2001ലെ കുടില്‍ കെട്ടല്‍ സമരം വിജയകരമാകുന്നത് 48-ാം ദിവസം എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കുന്നതോടെയാണ്. ഈ സമരത്തിന്റെ ഇടയിലാണ് ഗോത്രമഹാസഭ എന്നൊരു പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. ഗോത്രമഹാസഭയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പറഞ്ഞിരുന്നത് 42-ഓളം വരുന്ന ആദിവാസിവിഭാഗങ്ങളുടെ സ്വതന്ത്രസഭ ആണെന്നാണ്. അങ്ങനെയാണ് അത് വിഭാവനം ചെയ്യപ്പെട്ടത്.
ആദിവാസികളുടേത് മാത്രമായ, അവരുടെ സ്വയം നിര്‍ണ്ണയനത്തോട് കൂടി ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനായി ആദിവാസികള്‍ സ്വന്തം നിലയ്ക്ക് മുന്നോട്ട വയ്ക്കുന്ന, അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രക്ഷേഭങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ഒരു സംഘടനാ രൂപം എന്ന രീതിയിലാണ് അതിനെ മനസിലാക്കിയത്. ആദിവാസികളുടെ ഒരു സെല്‍ഫ് അസര്‍ഷന് വേണ്ടിയിട്ട് അവരാല്‍ തന്നെ നയിക്കപ്പെടുന്ന ഒരു സംഘടന എന്ന രീതിയിലാണ് അത് ഭാവന ചെയ്യപ്പെട്ടത്.
അതുകൊണ്ടുതന്നെ അതിനകത്ത് ദലിതര്‍ക്ക് പ്രത്യേകിച്ച് യാതൊരു റോളും ഇല്ല എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ദലിത്-ആദിവാസി സമരസമിതിയുടെ ആക്ടീവ് മെമ്പറായിരുന്ന ഞാന്‍ ഗോത്രമഹാസഭയുടെ ഒരു സമ്മേളനത്തില്‍ പോലും പങ്കെടുത്തിട്ടില്ല. അത് ഞാന്‍ സ്വയം പുറത്തു പോകുന്നത് കൊണ്ടല്ല മറിച്ച് ആദിവാസികളെ ആദരിക്കുന്നതുകൊണ്ടാണ്.
ഗോത്രമഹാസഭ ആദിവാസികളുടേതാണെന്ന് അദ്ദേഹം പറയുകയും, അനാദിവാസി ആയ ഗീതാനന്ദന്‍ ഗോത്രമഹാസഭയുടെ എല്ലാ ആഭ്യന്തര കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് ആ ജനതയോട് കാണിക്കുന്ന ജനാധിപത്യപരമല്ലാത്ത ഒരു സമീപനത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹം എന്ത് റോളാണ് അവിടെ വഹിക്കുന്നത് എന്നത് സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്.
അവര്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനും സ്വന്തം നിലയ്ക്ക് പ്രയോഗിക്കാനും ശേഷിയുള്ള ഒരു ജനതയാണ് എന്ന ജനാധിപത്യപരമായ ഒരു സങ്കല്‍പ്പം എനിക്കുള്ളതുകൊണ്ടാണ് ഗോത്രമഹാസഭയുടെ ഒരു യോഗത്തിലും പങ്കെടുക്കാതിരുന്നത്. അങ്ങനെ പാടില്ല എന്നൊരു ഉറച്ച അഭിപ്രായം എനിക്ക് ഇപ്പോഴും ഉണ്ട്. എന്നാല്‍ ഗീതാനന്ദന്‍ അങ്ങനെ ആയിരുന്നില്ല.
ഗോത്രമഹാസഭ ആദിവാസികളുടേതാണെന്ന് അദ്ദേഹം പറയുകയും, അനാദിവാസി ആയ ഗീതാനന്ദന്‍ ഗോത്രമഹാസഭയുടെ എല്ലാ ആഭ്യന്തര കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് ആ ജനതയോട് കാണിക്കുന്ന ജനാധിപത്യപരമല്ലാത്ത ഒരു സമീപനത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹം എന്ത് റോളാണ് അവിടെ വഹിക്കുന്നത് എന്നത് സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്. മറ്റുള്ളവര്‍ ജനാധിപത്യപരമായ മര്യാദ പാലിച്ച് ഗോത്രമഹാസഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുമ്പോള്‍ അതിന്റെ ആഭ്യന്തരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എന്ത് സ്‌പെയ്‌സാണ് താന്‍ നിര്‍മ്മിച്ചെടുത്തത് എന്നത് അദ്ദേഹം സ്വയം പരിശോധിക്കേണ്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ്.
അടുത്ത പേജില്‍ തുടരുന്നു
ദലിത്-ആദിവാസി സമര സമിതി എന്നത് അന്ന് ഉണ്ടായ വലിയൊരു ബഹുജന പ്രസ്ഥാനമാണ് അതിനെ ജനാധിപത്യപരമായി നയിക്കേണ്ടതിന് പകരം ആദിവാസികളിലേയ്ക്ക് മാത്രം കാര്യങ്ങള്‍ ചുരുക്കി എടുക്കുന്നൊരു യുക്തി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സികെ ജാനുവിന് ഒരു ആദിവാസി പ്രസ്ഥാനത്തെ കൊണ്ടുനടക്കാന്‍ അവകാശമില്ലെന്നല്ല പറയുന്നത് മറിച്ച് വിശാലമായ ഒരു പ്ലാറ്റ്‌ഫോമിനെ ജനാധിപത്യപരമായി മുന്നോട്ട് കൊണ്ട് പോകേണ്ടതിന് പകരം ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ആദിവാസികള്‍ തന്നെ പരിഹരിച്ചു കൊള്ളാം എന്ന് പ്രഖ്യാപിക്കുകയാണ് മുത്തങ്ങ സമരത്തിലൂടെ നടന്നത്.
2001 ലെ കരാര്‍ നടപ്പിലാക്കാതെ വരുമ്പോഴാണ് മുത്തങ്ങ സമരം നടത്തുന്നത്. എന്നാല്‍ മുത്തങ്ങ സമരം തുടങ്ങുന്നതിന് മുമ്പ് കരാര്‍ ഒപ്പിട്ട സമര സമിതിയുമായി ആലോചിക്കുന്നതേയില്ല. വയനാട് കേന്ദ്രീകരിച്ച് കോളനികളില്‍ നിന്നും ആദിവാസികളെ അവിടേയ്ക്ക് എത്തിക്കുകയും അങ്ങനെ സമരം ആരംഭിക്കുകയുമാണ് ചെയ്തത്.
സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്‌നം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ് സി.കെ. ജാനുവും ഗീതാനന്ദനും, പിന്നെ ഞാനുമാണ് അതില്‍ ഒപ്പിട്ടിരിക്കുന്നത്. അതായത് കേരളത്തിലെ രാഷ്ട്രീയ കക്ഷികളെ മുഴുവന്‍ പുറത്ത് നിര്‍ത്തിക്കൊണ്ട് നടന്ന ഒരു എഗ്രിമെന്റ്. അത് ആദിവാസികളുടെ വിജയം മാത്രമല്ല കേരളത്തില്‍ പുതിയൊരു രാഷ്ട്രീയത്തിന് കാരണം ആകാമായിരുന്ന ഒരു മുന്നേറ്റവും ആ സമരത്തിന് ഉണ്ടായിരുന്നു.
കേരളത്തിലെ പാര്‍ശ്വവല്‍കൃതര്‍ ദലിത് മത്സ്യബന്ധന സമൂഹങ്ങളുടെ വലിയൊരു പിന്തുണ, അതത് സമുദായങ്ങള്‍ എന്ന നിലയില്‍ തന്നെ കുടില്‍ കെട്ടല്‍ സമരത്തിന് ലഭിച്ചിരുന്നു. അത്തരം വലിയൊരു കൂടിച്ചേരലിനെ സമാഹരിച്ചുകൊണ്ട് വിഭവാധികാരത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോകണമെന്നൊരു അഭിപ്രായമാണ് എനിക്ക് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് മുത്തങ്ങ ഓപ്പറേറ്റ് ചെയ്യുകയും ആദിവാസികളുടെ കാര്യം ആദിവാസികള്‍ തന്നെ പരിഹിച്ചോളാം എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
മാത്രവുമല്ല ഒരു സമരമെന്ന നിലയ്ക്ക് അവിടെ തന്ത്രപരമായി ഇടപെടേണ്ടതിന് പകരം വളരെ വലിയ ഒരു സംഘര്‍ഷത്തിലേയ്ക്കാണ് അത് പോയത്. ഒരു ജനാധിപത്യ ഗവണ്‍മെന്റുമായി ചര്‍ച്ചയിലേര്‍പ്പെടുകയാണ് വേണ്ടത്. ചിലപ്പോള്‍ ചെറിയ എഗ്രിമെന്റുകളായിരിക്കാം ഉണ്ടാകുന്നത്, പിന്നീട് അത് വികസിപ്പിക്കുക. അങ്ങനെ ഒരു പ്രക്രിയയിലൂടെയാണ് ഈ പ്രശ്‌നം പരിഹരിക്കേണ്ടത്. എന്നാല്‍ ഇത്തരമൊരു വീക്ഷണം മുത്തങ്ങ സമരത്തിന് ഇല്ലായിരുന്നു.
ഗീതാനന്ദന്‍ പറയുന്നത് ആദിവാസികള്‍ സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്തിട്ടില്ല എന്നാണ്. കാരണം ആദിവാസികളെ സംബന്ധിച്ചടത്തോളം സ്‌റ്റേറ്റ് എന്നൊന്ന് ഇല്ല. ആദിവാസികള്‍ സ്റ്റേറ്റിനെ അംഗീകരിക്കുന്നില്ല എന്നാണ് ആ പത്ര സമ്മേളനത്തില്‍ പറയുന്ന ഒരു കാര്യം. സ്റ്റേറ്റുമായിട്ട് ഒരു ചര്‍ച്ചയല്ല അവര്‍ മുന്നോട്ട് വച്ചത് മറിച്ച് സ്‌റ്റേറ്റിനെ തന്നെ നിരാകരിച്ച് കളയുകയാണ് ചെയ്തത്.
അത് ഏതാണ്ട് അവസാനത്തെ ചെറുത്തു നില്‍പ്പ് എന്ന രൂപത്തിലാണ് ചെയ്തു വന്നത്. അതുകൊണ്ടായിരിക്കും സര്‍ക്കാരുമായി ഒരു ഡിസ്‌കഷന്‍ എന്നൊക്കെ പറയുമ്പോള്‍, കലക്ടര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് പറയുമ്പോള്‍ ഒക്കെ അതിനെ നിഷേധിച്ചു കൊണ്ടാണ് അവര്‍ മുന്നോട്ട് പോയത്. ചിലപ്പോള്‍ ഇത്രയും വലിയൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് അവരും ചിന്തിച്ച് കാണില്ല. പക്ഷേ അത് നടന്നു.
അതിന് ശേഷം സി.കെ. ജാനുവും ഗീതാനന്ദനും ജയിലില്‍ പോകുന്നു. ജയിലില്‍ നിന്നും പുറത്തു വന്നതിന് ശേഷം കോഴിക്കോട് നടത്തുന്ന പത്രസമ്മേളനത്തില്‍ ഗീതാനന്ദന്‍ പറയുന്നത് ആദിവാസികള്‍ സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്തിട്ടില്ല എന്നാണ്. കാരണം ആദിവാസികളെ സംബന്ധിച്ചടത്തോളം സ്‌റ്റേറ്റ് എന്നൊന്ന് ഇല്ല. ആദിവാസികള്‍ സ്റ്റേറ്റിനെ അംഗീകരിക്കുന്നില്ല എന്നാണ് ആ പത്ര സമ്മേളനത്തില്‍ പറയുന്ന ഒരു കാര്യം. സ്റ്റേറ്റുമായിട്ട് ഒരു ചര്‍ച്ചയല്ല അവര്‍ മുന്നോട്ട് വച്ചത് മറിച്ച് സ്‌റ്റേറ്റിനെ തന്നെ നിരാകരിച്ച് കളയുകയാണ് ചെയ്തത്.
ഇവിടെ ഒരു ആധുനികമായ സ്‌റ്റേറ്റ് നിലനില്‍ക്കുന്നില്ലെന്നും അത്തരത്തില്‍ ഉള്ള ആധുനിക വിജ്ഞാനം നിലനില്‍ക്കുന്നില്ലെന്നുമുള്ള വിചിത്രമായ രാഷ്ട്രീയമാണ് അന്ന് അദ്ദേഹം പറഞ്ഞത്. അതിന്റെ ഒരു പരകോടി എന്ന രീതിയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം മീഡിയാവണ്‍ ചാനലിലെ ചര്‍ച്ചയില്‍ പറയുന്നൊരു കാര്യം ദലിതരും ആദിവാസികളും തങ്ങളുടെ “ഘര്‍വാപ്പസി” നടത്തണമെന്നാണ്. അതിന്റെ അര്‍ത്ഥമെന്താണെന്നാണ് നമ്മള്‍ മലസിലാക്കേണ്ടത്.
ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ ആദിവാസിവല്‍കരിക്കുകയോ ദലിത്‌വല്‍കരിക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് അസാധ്യമായൊരു കാര്യമാണ്. ഇത്തരം അസാധ്യമായ ബോധ്യങ്ങള്‍ പലതും ഈ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുണ്ട്. മുത്തങ്ങയില്‍ പോലീസ് ക്രൂരമായ വെടിവയ്പ്പ് നടത്തി ഒരാള്‍ കൊല്ലപ്പെതിന്റെ ഭാഗമായി വലിയൊരു പൊതുജനാഭിപ്രായം രൂപം കൊണ്ടെങ്കിലും അതിനെ ആ നിലയ്ക്ക് ആഘോഷമാക്കുകയും ചെയ്‌തെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു പ്രസ്ഥാനമെന്ന നിലയില്‍ ആദിവാസി ഗോത്രമഹാ സഭ മുത്തങ്ങയ്ക്ക് ശേഷം വലിയൊരു പിന്നോട്ട് പോക്ക് നടത്തി എന്ന് തന്നെയാണ് ചരിത്രം സൂഷ്മമായി പരിഷോധിച്ചാല്‍ മനസിലാകുന്നത്.
നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് ആദിവാസി മേഖലയില്‍ ഒരു ചലനം പോലും നമുക്ക് കാണാനാകുന്നത്. യഥാര്‍ത്ഥ വസ്തുകളെ മനസിലാക്കുന്നതിന് പകരം സ്വന്തം ബോധ്യങ്ങളെ ഉറപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം തകര്‍ച്ചകളിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്.
ദലിത്-ആദിവാസി സമര സമിതി എന്നത് അന്ന് ഉണ്ടായ വലിയൊരു ബഹുജന പ്രസ്ഥാനമാണ് അതിനെ ജനാധിപത്യപരമായി നയിക്കേണ്ടതിന് പകരം ആദിവാസികളിലേയ്ക്ക് മാത്രം കാര്യങ്ങള്‍ ചുരുക്കി എടുക്കുന്നൊരു യുക്തി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സികെ ജാനുവിന് ഒരു ആദിവാസി പ്രസ്ഥാനത്തെ കൊണ്ടുനടക്കാന്‍ അവകാശമില്ലെന്നല്ല പറയുന്നത് മറിച്ച് വിശാലമായ ഒരു പ്ലാറ്റ്‌ഫോമിനെ ജനാധിപത്യപരമായി മുന്നോട്ട് കൊണ്ട് പോകേണ്ടതിന് പകരം ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ആദിവാസികള്‍ തന്നെ പരിഹരിച്ചു കൊള്ളാം എന്ന് പ്രഖ്യാപിക്കുകയാണ് മുത്തങ്ങ സമരത്തിലൂടെ നടന്നത്.
ഇത് അപക്വമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. ഈ സമരത്തിന്റെ ഹിസ്റ്ററിയെ വിലയിരുത്തുന്ന മലയാളനാടിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇതേ പിഴവ് ആവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദലിത് പ്രവര്‍ത്തകരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് കുടില്‍കെട്ടല്‍ സമരത്തിന്റെ വിജയം. ഇവരൊന്നും ചരിത്രത്തിലേ ഇല്ല എന്നാണ് ഗീതാനന്ദന്‍ പറയാന്‍ ശ്രമിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ദലിത് പ്രവര്‍കത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്ത ത്യാഗവും കേവലം ആദിവാസികളോടുള്ള കരുണയോ സ്‌നഹമോ കൊണ്ടാണ് എന്ന് തെറ്റിധരിക്കരുത്. മറിച്ച് അവര്‍ക്കൊരു രാഷ്ട്രീയമുണ്ട് എന്നതുകൊണ്ടാണ് അവര്‍ ഇതിലേയ്ക്ക് വന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ദലിത് പ്രവര്‍ത്തകര്‍ക്കുള്ള പങ്കിനെ ഗീതാനന്ദന്‍ എത്രമാത്രം നിഷേധിച്ചാലും അത് ചരിത്രത്തില്‍ വെളിപ്പെട്ടൊരു കാര്യമാണ്.
അദ്ദേഹം എന്തൊക്കെയോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു എന്നാണ് കരുതേണ്ടത്. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്റെ നാട്ടില്‍, കല്ലറയില്‍ വയനാട്ടില്‍ നിന്നും ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് വരാന്‍ പോയ കല്ലറക്കാരനായിട്ടുള്ള ബിജു കോഴിക്കോട് വച്ച് ഹൃദയാഘാതം മൂലം മരിക്കുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന അനില്‍ സമരം കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോള്‍ തിരുവനന്തപുരത്തു വച്ച് അസുഖബാധിതനായി മരിക്കുന്നു. ഇത്രയും കഷ്ടനഷ്ടങ്ങളിലൂടെ ആണ് കുടില്‍ കെട്ടല്‍ സമരം മുന്നോട്ട് പോയത്.
കല്ലറ പോലുള്ള ഒരു ചെറിയ ഗ്രാമത്തില്‍ അത്രയൊന്നും പ്രചാരണം കിട്ടാത്ത ഒരു സമരത്തില്‍ പങ്കെടുത്ത് രണ്ട് ചെറുപ്പക്കാര്‍ മരിച്ചു എന്നത് ദുരൂഹമായ ഒരു കാര്യമായി മാറുമായിരുന്നു. എന്നാല്‍ ആ പ്രദേശത്ത് നിന്ന് ഒട്ടനവധി ചെറുപ്പക്കാര്‍ ഈ സമരത്തില്‍ പങ്കെടുത്തതും ഞങ്ങളെപ്പോലുള്ള ദലിത് പ്രവര്‍ത്തകരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ് ഇവരുടെ മരണങ്ങള്‍ ഒരു പ്രശ്‌നമാകാതെ അവസാനിച്ചതിന്റെ കാരണം. ഇത്തരം കാര്യങ്ങളൊന്നും പെട്ടെന്ന് അങ്ങ് മറന്നു കളയാന്‍ പറ്റില്ല.
ദലിത് പ്രവര്‍കത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്ത ത്യാഗവും കേവലം ആദിവാസികളോടുള്ള കരുണയോ സ്‌നഹമോ കൊണ്ടാണ് എന്ന് തെറ്റിധരിക്കരുത്. മറിച്ച് അവര്‍ക്കൊരു രാഷ്ട്രീയമുണ്ട് എന്നതുകൊണ്ടാണ് അവര്‍ ഇതിലേയ്ക്ക് വന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ദലിത് പ്രവര്‍ത്തകര്‍ക്കുള്ള പങ്കിനെ ഗീതാനന്ദന്‍ എത്രമാത്രം നിഷേധിച്ചാലും അത് ചരിത്രത്തില്‍ വെളിപ്പെട്ടൊരു കാര്യമാണ്.
കേരളത്തിലെ സാധാരണ പട്ടികജാതി നേതാവിന്റെ ആര്‍ഗ്യുമെന്റാണ് ഗീതാനന്ദന്‍ എടുത്തു പ്രയോഗിക്കുന്നത് എന്ന് നമ്മള്‍ അറിയണം. അത് അദ്ദേഹത്തിന് ബോധ്യമില്ലാത്തതുകൊണ്ടല്ല മറിച്ച് വളരെ കോണ്‍ഷ്യസ്സായ ഒരു രാഷ്ട്രീയ ലക്ഷ്യം അതിന് പിന്നിലുണ്ട്. അതായത് ദലിത് ക്രൈസ്തവരെ അകറ്റിനിര്‍ത്തുക വഴി ജാതി ഹിന്ദുക്കളെ അടുപ്പിക്കുക എന്ന രാഷ്ട്രീയ യുക്തിയിലേയ്ക്കാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ന് ഇന്ത്യയില്‍ ആഘോഷമായിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു കൈവഴി മാത്രമാണത്.
തിരുവനന്തപുരത്തെ കുടില്‍കെട്ടല്‍ സമരത്തില്‍ 48 ദിവസവും അവിടത്തെ ദലിത് കോളനികളില്‍ നിന്ന് ഭക്ഷണ സാധനങ്ങളടക്കം പിരിച്ചു കൊണ്ടുവന്നാണ് ആസമരം മുന്നോട്ട് പോയത്. ദലിത് കള്‍ച്ചറല്‍ ഫോഴ്‌സ് പോലുള്ള (DCF) സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിനായി കഷ്ടപ്പെട്ടത്. അവര്‍ രാപകലില്ലാതെ ഈ സമരത്തിന്റെ ഒപ്പമുണ്ടായിരുന്നവരാണ്. എറണാകുളത്ത് രാഷ്ട്രീയമഹാസഭയുടെ രൂപീകരണ സമ്മേളനത്തിന്റെ സംഘാടനം നടത്തിയത് അവിടത്തെ DSS പോലുള്ള സംഘടനകളിലെ ദലിത് പ്രവര്‍ത്തകരായിരുന്നു. ഇതൊന്നും ഇല്ല എന്ന് ഗീതാനന്ദന്‍ പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?
ദലിത് എന്നത് കോട്ടയത്തെ ദലിത് ക്രൈസ്തവരുടെ എന്തോ കണ്ടുപിടിത്തമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാകുന്നില്ല. ദലിത് എന്നത് കോട്ടയത്ത് തുടങ്ങി കോട്ടയത്ത് അവസാനിക്കുന്നതല്ല. എന്നാല്‍ ദലിത് എന്ന ഒരു കാറ്റഗറിയെ അദ്ദേഹം അംഗീകരിക്കുന്നേയില്ല. ഇവിടെയാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്.
ദലിത് എന്നത് ഇല്ലാത്ത ഒരു സംഭവമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ആധുനികാനന്തര ഇന്ത്യയില്‍ ഡോ അംബേദ്ക്കറുടെ വിജ്ഞാനധാരയെ പിന്‍പറ്റി വളര്‍ന്നു വന്ന സാമൂഹികവും രാഷ്ട്രീയവുമായ ഒരു ബോധ്യവും ഭാവനയുമാണ് ദലിത് എന്നു പറയുന്നത്. ഇത് ഇല്ല എന്നു പറയുമ്പോള്‍ അംബേദ്ക്കറെ അംഗീരിക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിന് പറയേണ്ടി വരും. ദലിത് എന്നതേ ഇല്ലാ എന്നും അതും കടന്ന് ദലിത് എന്നത് കോട്ടയത്തെ ചില ബുദ്ധിജീവികളുടെ ഏര്‍പ്പാടാണെന്നും അവിടെ നിന്നും ഇത് കുറച്ചു കൂടി മുന്നോട്ട് പോയി അത് ക്രിസ്ത്യാനികളുടെ മാത്രം കാര്യമാണെന്ന് പറയുമ്പോഴാണ് ഗീതാനന്ദന്റെ രാഷ്ട്രീയം പുറത്തു വരുന്നത്.
കേരളത്തിലെ ഹിന്ദുക്കളായ പട്ടികജാതിക്കാരെ ലക്ഷ്യം വച്ചൊരു നീക്കം ഇദ്ദേഹം KPMS മുഖേനയൊക്കെ മുമ്പ് നടത്തിയിട്ടുണ്ട്. അവിടെ ദലിത് ക്രിസ്ത്യാനികള്‍ ഒരു ഭാരമാകുമെന്നുള്ള ബോധമാകണം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. കേരളത്തിലെ ചില ഉപജാതി സംഘടനാ നേതാക്കള്‍ വളരെ മുന്‍പേ ആര്‍ട്ടിക്കുലേറ്റ് ചെയ്യുന്ന ഒരു കാര്യമാണ് ദലിത് ക്രൈസ്തവ വിരോധം. ദലിത് എന്നത് ദലിത് ക്രൈസ്തവാരണെന്നാണ് അവരുടെ അഭിപ്രായം.
ആദിവാസിയ്ക്ക് എന്തു കാര്യമാണ് ആം ആദ്മി പാര്‍ട്ടിയുമായി ഉള്ളത്, എന്ത് രാഷ്ട്രീയമാണ് ഗീതാനന്ദന്‍ ആ പാര്‍ട്ടിയില്‍ കണ്ടത് എന്നത് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. ആപ്പിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? അതിലെ നേതാക്കന്മാരൊക്കെ നേരിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു പാര്‍ട്ടിയ്ക്ക് എന്തടിസ്ഥാനത്തിലാണ് ഗോത്രമഹാസഭ പിന്തുണ കൊടുത്തതെന്ന് ഇവര്‍ പറയേണ്ടിവരും.
കേരളത്തിലെ സാധാരണ പട്ടികജാതി നേതാവിന്റെ ആര്‍ഗ്യുമെന്റാണ് ഗീതാനന്ദന്‍ എടുത്തു പ്രയോഗിക്കുന്നത് എന്ന് നമ്മള്‍ അറിയണം. അത് അദ്ദേഹത്തിന് ബോധ്യമില്ലാത്തതുകൊണ്ടല്ല മറിച്ച് വളരെ കോണ്‍ഷ്യസ്സായ ഒരു രാഷ്ട്രീയ ലക്ഷ്യം അതിന് പിന്നിലുണ്ട്. അതായത് ദലിത് ക്രൈസ്തവരെ അകറ്റിനിര്‍ത്തുക വഴി ജാതി ഹിന്ദുക്കളെ അടുപ്പിക്കുക എന്ന രാഷ്ട്രീയ യുക്തിയിലേയ്ക്കാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ന് ഇന്ത്യയില്‍ ആഘോഷമായിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു കൈവഴി മാത്രമാണത്.
അതല്ലാതെ ദലിത് എന്നു പറഞ്ഞാല്‍ കെ.കെ.കൊച്ചിന്റെയോ ബാബുരാജിന്റെയോ എന്റെതന്നെയോ കണ്ടുപിടിത്തമാണെന്ന് അയാള്‍ വിചാരിക്കുന്നെന്ന് ഞാനെന്തായാലും കരുതുന്നില്ല. മറിച്ച് അദ്ദേഹം വ്യക്തമായ ഒരു രാഷ്ട്രീയമാണ് ആര്‍ട്ടിക്കുലേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജാതി സംഘടനകള്‍ വളരെ വര്‍ഷങ്ങളായി വച്ചു പുലര്‍ത്തുന്ന ദലിത് ക്രൈസ്ത വിരോധത്തിലേയ്ക്ക് ഗീതാനന്ദന്‍ മടങ്ങിയിരിക്കുന്നു എന്നതാണ് ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്‌നം. ഇത്തരം രാഷ്ട്രീയമായ ബോധ്യങ്ങളാണ് ഗോത്രമഹാസഭയെക്കൊണ്ട് ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്‍തുണ കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
ആദിവാസിയ്ക്ക് എന്തു കാര്യമാണ് ആം ആദ്മി പാര്‍ട്ടിയുമായി ഉള്ളത്, എന്ത് രാഷ്ട്രീയമാണ് ഗീതാനന്ദന്‍ ആ പാര്‍ട്ടിയില്‍ കണ്ടത് എന്നത് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. ആപ്പിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? അതിലെ നേതാക്കന്മാരൊക്കെ നേരിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു പാര്‍ട്ടിയ്ക്ക് എന്തടിസ്ഥാനത്തിലാണ് ഗോത്രമഹാസഭ പിന്തുണ കൊടുത്തതെന്ന് ഇവര്‍ പറയേണ്ടിവരും. ഞാന്‍ പറഞ്ഞു വരുന്നത് ഗീതാനന്ദന്റെ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങള്‍ പിഴച്ചു പോകാനുള്ള കാരണം അടിസ്ഥാനപരമായ വീക്ഷണ വൈകല്യമാണെന്നാണ്. ഇന്ത്യയെ മുഴുവന്‍ ആദിവാസി വല്‍കരിക്കണമെന്ന് പറയുന്ന ഈ വീക്ഷണ വൈകല്യം തന്നെയാണ് തീരുമാനങ്ങളെടുക്കുമ്പോള്‍ പിഴച്ചുപോകാന്‍ കാരണമെന്നാണ് ഞാന്‍ കരുതുന്നത്.
അടുത്ത പേജില്‍ തുടരുന്നു
കേരളത്തിലെ ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാര്‍ ഈ സമരത്ത പിന്‍തുണച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തിരുന്നു. ഈ പിന്‍തുണ അത്ര ലളിതമായ ഒരു കാര്യമായി കാണാന്‍ കഴിയില്ല. പലരും സമരപ്പന്തലില്‍ വന്ന് പിന്തുണ കൊടുത്തു. ഇത് നമ്മള്‍ ചരിത്രത്തില്‍ പരിശോധിക്കേണ്ട ഒരു കാര്യമാണ്. ആദിവാസി ഭൂമി കയ്യേറിയതില്‍ 90% വും കൈവശം വച്ചിരിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളാണ്. അവരുടെ സഭകള്‍ ഭൂമിക്കു വേണ്ടിയുള്ള ആദിവാസി സമരത്തിന് പിന്തുണ കൊടുക്കുന്നത് അത്ര ലളിതമായി കാണാന്‍ കഴിയുന്ന കാര്യമല്ല.
കുടില്‍ കെട്ടല്‍ സമരത്തിനും മുത്തങ്ങ സമരത്തിനും ശേഷം നില്‍പ്പ് സമരം ലോക വ്യാപകമായി ചര്‍ച്ച ചയ്യപ്പെട്ട കാര്യമാണ് എന്നതില്‍ സംശയമില്ല കേരളത്തിലെ പൊതു സമൂഹത്തിന്റെ പിന്തുണ അതിന് ഉണ്ടായിട്ടുമുണ്ട്. ഈ സമരം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ ഞാന്‍ ഗീതാനന്ദനുമായി സംസാരിച്ചിരുന്നു. അന്ന് കേരളത്തിലെ ദലിത് സമുദായം അടക്കമുള്ള സമൂഹങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഈ സമരത്തിന് രാഷ്ട്രീയമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് പറയുകയും അതുകൊണ്ട് ഒരു ദലിത് സമുദായ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആഹ്വാനം കൊടുത്തുകൊണ്ട് നിങ്ങള്‍ ഒരു കത്ത് തയ്യാറാക്കി നല്‍കണമെന്നും, സമ്മേളനം നമുക്ക് സംയുക്തമായി നടത്താമെന്നും പറയുകയുണ്ടായി.
ഈ സംഭാഷണത്തിന് റൈറ്റ്‌സിലെ അജയന്‍, രഘു ഇരവിപേരൂര്‍, സതി അങ്കമാലി, പ്രശാന്ത് തുടങ്ങിയവര്‍ സാക്ഷികളാണ്. അപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ ദലിതര്‍ ഒരു സമുദായമെന്ന നിലയില്‍ പിന്‍തുണയ്‌ക്കേണ്ടതില്ല എന്നായിരുന്നു പിന്നീട് പറഞ്ഞത്. ഇതിന് ഒരു രാഷ്ട്രീയമുണ്ട് എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു. എന്തുകൊണ്ടാണ് ഇവര്‍ ദലിത് സമുദായത്തിന്റെ പിന്തുണ തേടാതിരിക്കുകയും അതിനായി ഒരു പരിശ്രമവും നടത്താതിരിക്കുകയും ചെയ്തത്. ആദിവാസികള്‍ അനാദിവാസികള്‍ എന്നൊരു ദ്വന്ദ്വത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ഉദ്ദേശം എന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്.
ഇത് വടക്കേ ഇന്ത്യയിലെ ആദിവാസി പ്രസ്ഥാനങ്ങളെ പോലെ ഗോത്രമഹാസഭയെയും രൂപപ്പെടുത്താനാണ്. അതായത് വടക്കേ ഇന്ത്യയിലെ ആദിവാസി പ്രസ്ഥാനങ്ങള്‍ക്ക് ഇവിടത്തെ പോലെ ദലിതരുമായി ഒരു ഐക്യമോ ബന്ധമോ ഇല്ല. 2001ലെ കുടില്‍ കെട്ടല്‍ സമരത്തിന് ശേഷം മഹാരാഷ്ട്രയിലെ സ്വയംഭരണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഗീതാനന്ദനും ഞാനും സികെ ജാനുവും മറ്റു ചിലരും അടങ്ങുന്ന ഒരു സംഘം ഇവിടെ നിന്ന് പോകുന്നുണ്ട്. അവിടെ ചെല്ലുമ്പോള്‍ പ്രദീപ് പ്രഭു എന്ന് പേരുള്ള വലിയ ഒരു എന്‍.ജി.ഒ ഞങ്ങളോട് ചോദിക്കുന്നുണ്ട് -അയാള് അവിടത്ത ആദിവാസി മേഖലയിലെ പ്രധാന പ്രമാണിയാണ്- നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരു ദലിത്-ആദിവാസി ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞത് എന്ന്? അയാള്‍ ഈ കൂട്ടായ്മ കണ്ട് അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
അവരെ സംബന്ധിച്ച് സാധ്യമല്ലാത്ത ഒരു കാര്യമാണ് ദലിത്-ആദിവാസി എന്നത്. പക്ഷേ അതിവിടെ നടന്നു എന്നത് വളരെ വലിയൊരു രാഷ്ട്രീയത്തിന്റെ ഉത്പന്നമായിട്ടാണ് എന്ന് മനസിലാക്കുന്നതിന് പകരം ഈ ആദിവാസി പ്രസ്ഥാനത്തെ ചുരുക്കി ചുരുക്കി ഏറ്റവും അവസാനം ആദിവാസികളില്‍ മാത്രമാക്കി കൊണ്ട് വരികയും ഞങ്ങളിതാ പൊതുസമൂഹത്തിന്റെ പിന്തുണയോട് കൂടി വിജയിച്ചിരിക്കുന്നു എന്ന് പറയുകയുമാണ് ചെയ്തിരിക്കുന്നത്.
2001ലെ സമരം നടക്കുന്ന സമയത്ത് കേരളത്തിലെ സാംസ്‌കാരിക നായകരായ സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുമായി പങ്കജ് ഹോട്ടലില്‍ വച്ച് ഒരു മീറ്റ് നടത്തുന്നുണ്ട്. അവരോട് അന്ന് നമ്മള്‍ പറഞ്ഞൊരു കാര്യം നിങ്ങള്‍ ഇടനിലക്കാരാകേണ്ട എന്നാണ്. നിങ്ങള്‍ മുഖ്യമന്ത്രിയുമായി സമരസമിതിയ്ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി തന്നാല്‍ മതി. അവിടെ എന്ത് സംസാരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം എന്നാണ് വളരെ കണിശമായി അവരോട് പറഞ്ഞത്. അതില്‍ നിന്നും മേധാപട്ക്കര്‍ ഇവിടെ വന്ന് മധ്യസ്ഥത നിന്ന് സമരം ഒത്തുതീര്‍പ്പാക്കി എന്നു പറയുന്നത് വളരെ വലിയൊരു തിരിച്ചടിയാണ് എന്നാണ് ഞാന്‍ കരുതുന്നത്.
സി.കെ. ജാനു പറഞ്ഞാല്‍ നടക്കില്ല എന്നും അതേ കാര്യം തന്നെ മേധാപട്ക്കര്‍ പറഞ്ഞാല്‍ നടക്കുമെന്നും പറയുന്നത് വലിയൊരു അട്ടിമറി തന്നെയാണ്. ഇതിനെ അഡ്രസ്സ് ചെയ്യാതെ പ്രശ്‌നത്തില്‍ ഇടപെടാല്‍ ശേഷിയില്ലാതെ ദലിതരെല്ലാം പരിഞ്ഞു പോയി എന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല. നില്‍പ്പ് സമരത്തിന് സി.കെ. ജാനു പറയുന്ന പോലെ ന്യൂജനറേഷന്‍ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. നില്‍പ്പ് സമരത്തിനുള്ള പിന്തുണ പൊതു സമൂഹത്തില്‍ നിന്നും കിട്ടണമെന്നതായിരുന്നു അവരുടെ ലക്ഷ്യവും.
ഇപ്പോഴും ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്നത് 2001ലെ കരാര്‍ പോലെ നാളെ വേണമെങ്കില്‍ നടപ്പിലാക്കാതിരിക്കാവുന്ന ഒരു കാരാര്‍ മാത്രമാണ്. അങ്ങനെ വന്നാല്‍ എന്ത് ചെയ്യാനാണ് ഗോത്രമഹാസഭയ്ക്ക് സാധിക്കുക. വീണ്ടുമൊരു മുത്തങ്ങ ആവര്‍ത്തിക്കാന്‍ കഴിയുമോ? വീണ്ടും നില്‍പ്പ് സമരവുമായി തിരിച്ചു വരുമോ? എന്താണ് ഇതിനൊക്ക പ്രതിവിധി ആയിട്ടുള്ളത്?
കേരളത്തിലെ ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാര്‍ ഈ സമരത്ത പിന്‍തുണച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തിരുന്നു. ഈ പിന്‍തുണ അത്ര ലളിതമായ ഒരു കാര്യമായി കാണാന്‍ കഴിയില്ല. പലരും സമരപ്പന്തലില്‍ വന്ന് പിന്തുണ കൊടുത്തു. ഇത് നമ്മള്‍ ചരിത്രത്തില്‍ പരിശോധിക്കേണ്ട ഒരു കാര്യമാണ്. ആദിവാസി ഭൂമി കയ്യേറിയതില്‍ 90% വും കൈവശം വച്ചിരിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളാണ്. അവരുടെ സഭകള്‍ ഭൂമിക്കു വേണ്ടിയുള്ള ആദിവാസി സമരത്തിന് പിന്തുണ കൊടുക്കുന്നത് അത്ര ലളിതമായി കാണാന്‍ കഴിയുന്ന കാര്യമല്ല.
അവരുടെ സ്‌നേഹം കൊണ്ടും ജനാധിപത്യ ബോധം കൊണ്ടും കരുണ കൊണ്ടുമാണ് എന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല. അത് സൂഷ്മമായി പരിശോധിക്കേണ്ടിവരും. ഈ സമരത്തില്‍ സ്വയംഭരണം എന്ന ആവശ്യം മുഖ്യ ആവശ്യമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അത് ആദിവാസി ഭൂമി കയ്യേറിയവരെ ബാധിക്കില്ല എന്ന തിരിച്ചറിവാണ് ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരെയും അവരുടെ സ്ഥാപനങ്ങളെയും നില്‍പ്പ് സമരത്തെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഇവര്‍ നടത്തിയ സമരവും അതിന്റെ വിജയവും ചെറുതാണെന്നൊന്നുമല്ല പറയുന്നത്. മറിച്ച് വളരെ സങ്കീര്‍ണ്ണമായ വളരെയധികം പ്രശ്‌നങ്ങള്‍ ഈ സമരം പുറത്തു കൊണ്ട് വരുന്നുണ്ട്. അതിന് അഭിസംബോധന ചെയ്‌തേ പറ്റൂ എന്നതാണ് യാഥാര്‍ത്ഥ്യം.
ഗോത്രമഹാസഭയെ ആദാവാസികളുടെ സ്വതന്ത്ര സംഘടന എന്നതിനുപരി ഒരു സമാന്തര അധികാര സംവിധാനമായിട്ടാണ് പലപ്പോഴും ഗീതാനന്ദന്‍ ഭാവന ചെയ്യുന്നത്. മുത്തങ്ങയില്‍ തന്നെ ഒട്ടനവധി ഓപ്ഷനുകളുണ്ടായിട്ടും അതിനൊന്നും അദ്ദേഹം മുന്‍കൈ എടുക്കാത്തത് ഈ സമാന്തര അധികാര കേന്ദ്രം എന്ന ആശയം ഉള്ളില്‍ ഉള്ളതുകൊണ്ടാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഇപ്പോഴും ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്നത് 2001ലെ കരാര്‍ പോലെ നാളെ വേണമെങ്കില്‍ നടപ്പിലാക്കാതിരിക്കാവുന്ന ഒരു കാരാര്‍ മാത്രമാണ്. അങ്ങനെ വന്നാല്‍ എന്ത് ചെയ്യാനാണ് ഗോത്രമഹാസഭയ്ക്ക് സാധിക്കുക. വീണ്ടുമൊരു മുത്തങ്ങ ആവര്‍ത്തിക്കാന്‍ കഴിയുമോ? വീണ്ടും നില്‍പ്പ് സമരവുമായി തിരിച്ചു വരുമോ? എന്താണ് ഇതിനൊക്ക പ്രതിവിധി ആയിട്ടുള്ളത്?
2001ലെ സമരത്തിന് ശേഷം സി.കെ. ജാനുവിനും ഗീതാനന്ദനും സ്വീകരണം നല്‍കിയത് കേരളത്തിലെ ദലിത് പാര്‍ശ്വവത്കൃതരായിരുന്നു. ഗ്രാമപ്രദേശങ്ങളിലായിരുന്നു അത് ലഭിച്ചത്. എന്നാല്‍ നില്‍പ്പ് സമരത്തിന് ശേഷം സ്വീകരണം കിട്ടിയെന്നു കേട്ട ഒരു വാര്‍ത്ത കൊച്ചി റിനിവല്‍ സെന്ററിലാണ്. അവിടെ പങ്കെടുത്തവരുടെ ലിസ്റ്റുകൂടി നമ്മള്‍ നോക്കുമ്പോള്‍ ശരിക്കും കത്തോലിക്ക സഭകൊടുക്കുന്ന സ്വീകരണമാണതെന്ന് കാണാന്‍ കഴിയും. അച്ചന്മാരുടെ പേരും കന്യാസ്ത്രീകളുടെ പേരൊക്കെയാണ് അതിന്റെ കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ഞാന്‍ പറയുന്നൊരു കാര്യം എന്തെല്ലാം പ്രതിബന്ധങ്ങള്‍ പ്രായോഗികമായി നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും കേരളത്തിലെ ആദിവാസി പ്രശ്‌നത്തിന് അടിസ്ഥാനപരമായ ഒരു പ്രതിവിധി തേടാന്‍ കഴിയണമെങ്കില്‍ ആദിവാസികളും ദലിതരും മറ്റു പാര്‍ശ്വവത്കൃതരായിട്ടുള്ള വിഭാഗങ്ങളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം കേരളത്തില്‍ ഉയര്‍ന്നു വരണം എന്നാണ്. അല്ലാതെ പൊതു സമൂഹത്തിന്റെ പിന്തുണ എന്നത് ഒരു രാഷ്ട്രീയ വിജയമായി നമുക്ക് കരുതാനാകില്ല.
കാരണം അത് രാഷ്ട്രീയമായ പിന്തുണയോ രാഷ്ട്രീയം ഉത്പാദിപ്പിക്കുന്ന പിന്തുണയോ അല്ല എന്നത് തന്നെ. കുടില്‍കട്ടല്‍ സമരം രാഷ്ട്രീയമായൊരു ബോധ്യത്തെയും പ്രതീക്ഷയേയും സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ ഉണ്ടാക്കിയിരുന്നു. കേരളമൊട്ടുക്ക് ആ സമരത്തിന് ശേഷം സി.കെ. ജാനുവിന് കിട്ടിയ സ്വീകരങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ അറിയാം അതിലൂടെ ജനങ്ങള്‍ പുതിയൊരു രാഷ്ട്രീയവും പുതിയൊരു നേതൃത്വവും പ്രതീക്ഷിച്ചിരുന്നു. പലതും കരഗതമായിരിക്കുന്നു എന്നൊരു ആഹ്ലാദം ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ നില്‍പ്പ് സമരം അത്തരമൊരു കാര്യം ഉത്പാദിപ്പിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
കാരണം 2001ലെ സമരത്തിന് ശേഷം സി.കെ. ജാനുവിനും ഗീതാനന്ദനും സ്വീകരണം നല്‍കിയത് കേരളത്തിലെ ദലിത് പാര്‍ശ്വവത്കൃതരായിരുന്നു. ഗ്രാമപ്രദേശങ്ങളിലായിരുന്നു അത് ലഭിച്ചത്. എന്നാല്‍ നില്‍പ്പ് സമരത്തിന് ശേഷം സ്വീകരണം കിട്ടിയെന്നു കേട്ട ഒരു വാര്‍ത്ത കൊച്ചി റിനിവല്‍ സെന്ററിലാണ്. അവിടെ പങ്കെടുത്തവരുടെ ലിസ്റ്റുകൂടി നമ്മള്‍ നോക്കുമ്പോള്‍ ശരിക്കും കത്തോലിക്ക സഭകൊടുക്കുന്ന സ്വീകരണമാണതെന്ന് കാണാന്‍ കഴിയും. അച്ചന്മാരുടെ പേരും കന്യാസ്ത്രീകളുടെ പേരൊക്കെയാണ് അതിന്റെ കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
അവരൊക്കെ വലിയ വിപ്ലവകാരികള്‍ ആയിരിക്കാം. പക്ഷേ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്. എന്തുകൊണ്ട് സിറിയന്‍ ക്രിസ്ത്യന്‍ സഭകളും അവരുടെ സ്ഥാപനങ്ങളും നില്‍പ്പ് സമരത്തിന് പിന്തുണയുമായി വരുന്നു എന്നത് കേവലമായ ഒരു സ്‌നേഹപ്രകടനത്തിന്റെ കാര്യമായിട്ടല്ല മറിച്ച് ഒരു രാഷ്ട്രീയമായൊരു പ്രശ്‌നമായിട്ടാണ് നാം മനസിലാക്കേണ്ടത്.
അടുത്ത പേജില്‍ തുടരുന്നു
സി.കെ. ജാനുവും ഗീതാനന്ദനും 2001 ല്‍ ആരംഭിച്ച സമരത്തില്‍ ഒട്ടനവധി പ്രവര്‍ത്തകര്‍ പല ഘട്ടങ്ങളിലും ഉണ്ടായിരുന്നു. പല പല സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വളരെ ത്യാഗം സഹിച്ചും കൂടെ നിന്നവര്‍. ഇപ്പോള്‍ ആ മനുഷ്യന്മാരെ ഒന്നും തന്നെ ഇവരുടെ കൂടെ കാണാനില്ല. എന്തുകൊണ്ടാണ് ഈ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിട്ടു പോയത് എന്നത് ഗീതാനന്ദന്‍ സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്.
2001ല്‍ നടന്ന ആദിവാസി സമരത്തെ വളരെ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രസ്തുത ഇന്റര്‍വ്യൂവില്‍ ഗീതാനന്ദന്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. കേരളത്തിന്റെ കീഴ്ത്തട്ടിന്റെ വളരെ വലിയൊരു മുന്നേറ്റമായിരുന്നു ആ സമരം. അതിനെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രശ്‌നം. ഇതിനെ മൂടി വയ്ക്കാനായിട്ട് “ദലിതരാണ് ദലിത് ക്രൈസ്തവരാണ്” എന്നൊക്കെ വറുതേ പറയാമെന്നല്ലാതെ അത് യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയ പ്രസ്താവനകളല്ല.
ആ ലേഖനത്തില്‍ തന്നെ സി.കെ. ജാനുവിനെ ഡീകണ്‍സ്ട്രക്റ്റ് ചെയ്തു എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. അത് ആരാണെന്ന് പറയണം കെ.കെ. കൊച്ചും കെ.കെ. ബാബുരാജും സണ്ണി കപിക്കാടും സമരങ്ങളില്‍ പങ്കെടുത്തില്ല എന്ന് വെറുതെ കാടടച്ചു വെടിവയ്ക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. എന്നാല്‍ 2001ലെ എഗ്രിമെന്റിനെക്കാള്‍ ദുര്‍ബലമായ ഒരു കരാറാണ് നില്‍പ്പ് സമരത്തിലൂടെ രൂപപ്പെട്ടത്. അത് വിമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗീതാനന്ദന് ബോധ്യമുണ്ട്. ആ വിമര്‍ശനം ഉയര്‍ന്നു വരാവുന്നത് ഒരു പക്ഷേ ഈ പറയുന്ന ദലിത് എഴുത്തുകാരില്‍ നിന്നായിരിക്കാമെന്ന അദ്ദേഹത്തിന്റെ ചിന്തിച്ചിട്ടുണ്ടാകാം. അതിനാലാകണം നില്‍പ്പ് സമരത്തിനോട് പല രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഇവരെ യാതൊരു പ്രകോപനവും കൂടാതെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് ഒരു ആക്രമണത്തിന് അദ്ദേഹം മുതിര്‍ന്നത്. പക്ഷേ ആ വിമര്‍ശനം കേരളത്തില്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. ഇപ്പോള്‍ തന്നെ പല കോണില്‍ നിന്നും ഈ കാരാറിനെതിരെ ശബ്ദം ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു.
2001ലെ കുടില്‍ കെട്ടല്‍ സമരത്തിന്റെ എഗ്രിമെന്റില്‍ ഒപ്പിട്ട ഒരാളാണ് ഞാന്‍. വെറുതെ വഴിയേ പോയ എന്നെ വിളിച്ചു ഒപ്പിടീപ്പിച്ചു എന്നാണോ ഗീതാനന്ദന്‍ പറയുന്നത്. ചരിത്രത്തില്‍ ആദ്യമായി ആദിവാസികള്‍ ഗവണ്‍മെന്റുമായി ഒരു കരാറുണ്ടാക്കുമ്പോള്‍ അതില്‍ ഒന്നാമത്തെ പേര് സി.കെ. ജാനുവിന്റെയും രണ്ടാമത്തെ പേര് ഗീതാനന്ദന്റേയും മൂന്നാമത്തെ പേര് എന്റെയുമാണ്.
കുറച്ചു കൂടി വിശാലമായി കാര്യങ്ങളെ നോക്കിക്കാണേണ്ടതുണ്ട് അല്ലെങ്കില്‍ ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേണ്‍ ആയ എന്‍ജിഒ-ആദിവാസി- സ്റ്റേറ്റ് എന്നു പറയുന്നതിലേയ്ക്കായിരിക്കും അവസാനം ഇത് മാറാന്‍ പോകുന്നത്. മറിച്ച് ബഹുജന അടിസ്ഥാനമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനമായി ഇതിനെ ഉയര്‍ത്തുക എന്ന യുക്തി പൂര്‍വ്വമായ ഒരു ബോധ്യത്തിലെയ്ക്കാണ് അവര്‍ വരേണ്ടതെന്നാണ് കരുതുന്നത്.
സമരത്തിലൊന്നും പങ്കെടുക്കാതെ നടക്കുന്ന ഒരാള്‍ അവിടെ എത്തി ഒപ്പിട്ടു എന്ന രീതിയില്‍ കാര്യങ്ങള്‍ പറയുന്നതില്‍ തന്നെ ഒരു പ്രശ്‌നമുണ്ട്. വളരെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന കാര്യമാണ് ഗീതാനന്ദന്‍ പറയുന്നത്. ദലിതരൊന്നും ചെയ്യുന്നില്ല, സമരത്തില്‍ പങ്കെടുക്കുന്നില്ല എന്നൊക്കെ. കേരളത്തില്‍ നടന്ന എല്ലാ പ്രധാനപ്പെട്ട ദലിത് ആദിവാസി സമരങ്ങളിലും ഏറിയും കുറഞ്ഞും പങ്കെടുക്കാനും അതിനെ പന്തുണക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്.
എന്തുകൊണ്ടാണ് ഇതൊക്കെ ബോധപൂര്‍വ്വം അദ്ദേഹം മറന്ന് പോകുന്നത് എന്നാണ് എനിക്ക് മനസാലാകാത്തത്. മറ്റൊരു കാര്യം സി.കെ. ജാനുവും ഗീതാനന്ദനും 2001 ല്‍ ആരംഭിച്ച സമരത്തില്‍ ഒട്ടനവധി പ്രവര്‍ത്തകര്‍ പല ഘട്ടങ്ങളിലും ഉണ്ടായിരുന്നു. പല പല സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വളരെ ത്യാഗം സഹിച്ചും കൂടെ നിന്നവര്‍. ഇപ്പോള്‍ ആ മനുഷ്യന്മാരെ ഒന്നും തന്നെ ഇവരുടെ കൂടെ കാണാനില്ല. എന്തുകൊണ്ടാണ് ഈ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിട്ടു പോയത് എന്നത് ഗീതാനന്ദന്‍ സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്.
ഞാന്‍ പറയുന്നത് വിട്ടു പോയവര്‍ ശരിയാണെന്നോ അവിടെ നിന്നവര്‍ തെറ്റാണെന്നോ അല്ല. പക്ഷേ ഇത് സംഭവിച്ചിട്ടുണ്ട് എന്നകാര്യം ഗീതാനന്ദന്‍ സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണെന്നാണ് ഞാന്‍ പറയുന്നത്. വന്നവര്‍ പിരിഞ്ഞു പോകുകയും ഒരാള്‍ക്കു പോലും തുടരാന്‍ കഴിയാത്തതിന്റെയും കാരണം ഇവ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. അവര്‍ ചെയ്യുന്ന സമരങ്ങളൊക്കെ വിലയില്ലാത്തതാണെന്നല്ല പറയുന്നത് മറിച്ച് അതിനെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലുകളും സങ്കല്‍പ്പങ്ങളും കുഴപ്പം പിടിച്ചതാണെന്നാണ് ഞാന്‍ കരുതുന്നത്. പലപ്പോഴും ചരിത്രത്തെ മറന്നും തമസ്‌കരിച്ചും തിരസ്‌കരിച്ചും ഒക്കെയാണ് അവര്‍ വര്‍ത്തമാനം പറയുന്നത്.
കുറച്ചു കൂടി വിശാലമായി കാര്യങ്ങളെ നോക്കിക്കാണേണ്ടതുണ്ട് അല്ലെങ്കില്‍ ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേണ്‍ ആയ എന്‍ജിഒ-ആദിവാസി- സ്റ്റേറ്റ് എന്നു പറയുന്നതിലേയ്ക്കായിരിക്കും അവസാനം ഇത് മാറാന്‍ പോകുന്നത്. മറിച്ച് ബഹുജന അടിസ്ഥാനമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനമായി ഇതിനെ ഉയര്‍ത്തുക എന്ന യുക്തി പൂര്‍വ്വമായ ഒരു ബോധ്യത്തിലെയ്ക്കാണ് അവര്‍ വരേണ്ടതെന്നാണ് കരുതുന്നത്.
അങ്ങനെ വരാനായിട്ട് ദലിത് അടക്കമുള്ള അംബേദ്ക്കറടക്കമുള്ള കാര്യങ്ങളെ അംഗീകരിക്കേണ്ടി വരും അത് സംശയമില്ലാത്ത കാര്യമാണ്. അംബേദ്ക്കറെയും ദലിത് അവബോധത്തെയും ഒഴിവാക്കിയിട്ട് ഒരു ജനാധിപത്യവത്ക്കരണും ഇന്ത്യയില്‍ സാധ്യമാകില്ല എന്നു വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അതിന് എത്ര ദലിത് സംഘടനയുണ്ട് അതിലെത്ര മെമ്പര്‍മാരുണ്ട് എന്ന രീതിയിലല്ല നോക്കി കാണേണ്ടത്. മറിച്ച് അത് ലോകത്തിന്റെ ഒരു വെളിച്ചമാണെന്നും പ്രത്യേകിച്ചും കീഴാളരുടെ ഒരു അവബോധമാണെന്നും ഉള്ള കാര്യം നിഷേധിച്ചു കൊണ്ട് ഇന്ത്യയില്‍ ഒരു ജനാധിപത്യവത്കരണം സാധ്യമല്ല തന്നെ.
ബാബാസാഹേബ് അംബേദ്ക്കര്‍ അടക്കം ഉയര്‍ത്തിക്കൊണ്ട് വന്ന ജനാധിപത്യ ധാരകളെ നിഷേധിച്ചുകൊണ്ട് നിലനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ശൂന്യതയാണ് ആം ആദ്മി പാര്‍ട്ടിയെ പിന്‍തുണയ്ക്കുന്ന തീരുമാനങ്ങളില്‍ വരെ ഇവരെ കൊണ്ടെത്തിക്കുന്നത്. മറിച്ച് അംബേദ്ക്കറൈറ്റ് ധാരയില്‍ നിന്ന് ഉദയം ചെയ്യുന്ന അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ തിരിച്ചറിവുകളെ ഏറ്റെടുക്കുന്ന ഒരു അവബോധത്തിന്റെ തുടര്‍ച്ചയില്‍ മാത്രമേ ശരിയായ രാഷ്ട്രീയ തീരുമാനങ്ങള്‍ സൃഷ്ടിക്കപ്പെടൂ.