Entertainment
വേഷം കെട്ടി വന്ന് റിവ്യൂ ചെയ്യുന്നവരെ കാണാന്‍ ഇവിടെ ആളുകളുണ്ട്: ഹക്കിം ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 05:10 am
Saturday, 12th April 2025, 10:40 am

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പരിചിതനായ നടനാണ് ഹക്കിം ഷാ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം 2021 ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ റിവ്യൂസിനെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ.

വേഷം കെട്ടി വന്നിരുന്ന് റിവ്യൂ പറയുന്നവരെ കാണാന്‍ ഇവിടെ ആള്‍ക്കാരുണ്ടെന്നും റിവ്യൂസിന് ഒരു ഫാന്‍ബേയ്‌സ് തന്നെ ഉണ്ടായിവരുന്നുണ്ടെന്നും ഹക്കിം ഷാ പറയുന്നു. റിവ്യൂകള്‍ നിലവില്‍ ഒരു എന്റര്‍ടെയിന്‍മന്റ് ഏരിയായി തന്നെ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റിവ്യൂസ് ഒരിക്കലും സിനിമയെ ബാധിക്കില്ലെന്നും റിവ്യൂ കണ്ട് മാത്രം സിനിമക്ക് പോകാന്‍ ഇവിടെയുള്ള ആളുകള്‍ മണ്ടന്മാര്‍ അല്ലെന്നും ഹക്കിം ഷാ പറയുന്നു. ബസൂക്കയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ റിവ്യൂവിന് ഒരു ഫാന്‍ബേയ്‌സുണ്ട്. റിവ്യൂ ചെയ്യുമ്പോള്‍ വന്ന് രണ്ട് തഗ് അടിക്കുന്നതും, വേഷം കെട്ടി വന്നിരുന്ന് ഒരോ കാര്യങ്ങള്‍ പറയുമ്പോഴും അത് കാണാന്‍ ഇവിടെ ആളുകളുണ്ട്. അത് വേറെ തന്നെയൊരു എന്റര്‍ടെയ്ന്‍മന്റ് ഏരിയയായിട്ട് മാറിയിട്ടുണ്ട് ഇപ്പോള്‍. അതൊന്നും സിനിമയെ ബാധിക്കുന്നുള്ളതില്‍ എനിക്ക് യാതൊരു വിശ്വാസവുമില്ല. തീര്‍ച്ചയായിട്ടും അത് സിനിമയെ ബാധിക്കില്ല. ആളുകള്‍ മണ്ടന്മാരല്ലല്ലോ, ഇത്രയും ആളുകള്‍ റിവ്യൂ കണ്ടിട്ടാണോ സിനിമക്ക് പോകുന്നത്?

എനിക്ക് എന്തെങ്കിലും കാണണമെന്ന് ഉണ്ടങ്കില്‍ ഞാന്‍ പോയി കാണും. അതില്‍ എനിക്ക് ഒരു അഭിപ്രായമുണ്ടാകും അതാണ് നമ്മള്‍ ചെയ്യേണ്ടത്. അവിടെയാണ് ഒരു മനുഷ്യന്റെ വാല്യൂ. എന്റെയടുത്ത് ഒരാള്‍ വന്നിട്ട് എന്തെങ്കിലും ഒരു കാര്യം പറയുമ്പോള്‍ അത് മറ്റൊരാളുടെ അടുത്ത് പറയുകയല്ലല്ലോ വേണ്ടത്, എനിക്ക് അതിനെ പറ്റി ഒരു ധാരണ ഉണ്ടെങ്കില്‍ മാത്രമല്ലേ ഞാന്‍ മറ്റൊരാളുടെ അടുത്ത് ഷെയര്‍ ചെയ്യാവൂ. അതുകൊണ്ട് തീര്‍ച്ചയായും പടം കണ്ട് അഭിപ്രായം പറയുക എന്നതാണ് ചെയ്യേണ്ട കാര്യം,’ ഹക്ക

Content highlight: Hakkim sha talks about  film reviews