Advertisement
Sports News
ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യാനുള്ള ഏറ്റവും മികച്ച തന്ത്രം അതാണ്; ഇന്ത്യയ്ക്ക് നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 04, 02:01 pm
Monday, 4th November 2024, 7:31 pm

ഇന്ത്യ സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട് വമ്പന്‍ നാണക്കേടാണ് തലയിലേറ്റിയത്. ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് മുന്നിലുള്ളത്. നവംബര്‍ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്കി മുന്നോടിയായി ഇന്ത്യ പേസ് ബൗളിങ്ങിനെ നേരിടുന്നത് നന്നായി പരിശീലിക്കണമെന്ന് പറയുകയാണ് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറഞ്ഞത്

‘ഓസ്ട്രേലിയയില്‍ പന്ത് വേഗത്തില്‍ ബാറ്റിലേക്ക് വരും, നിങ്ങള്‍ കഠിനമായി പരിശീലിച്ചാല്‍ സാഹചര്യങ്ങളോടും പിച്ചുകളോടും പൊരുത്തപ്പെടും. അഞ്ച് ദിവസത്തെ ഫോര്‍മാറ്റില്‍ ബാറ്റര്‍മാര്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഈ നിര്‍ദേശം പിന്തുടര്‍ന്ന് നിങ്ങള്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാം.

പുതിയ പന്തിന്റെ തിളക്കം നഷ്ടപ്പെട്ടതിന് ശേഷം ബാറ്റ് ചെയ്യാന്‍ ഏറ്റവും മികച്ചത് ഓസ്ട്രേലിയന്‍ പിച്ചുകളാണ്. ഇക്കാലത്ത്, പുതിയ പന്ത് സ്വിങ് ചെയ്യുകയും 10-12 ഓവര്‍ വരെ നീങ്ങുകയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

Content Highlight: Sunil Gavasker Talking About Border Gavasker Trophy