കാഞ്ചാ ഐലയ്യയുടെ പുസ്തകങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന്; ദല്‍ഹി യൂണിവേസിറ്റി കൗണ്‍സില്‍ മെമ്പര്‍
national news
കാഞ്ചാ ഐലയ്യയുടെ പുസ്തകങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന്; ദല്‍ഹി യൂണിവേസിറ്റി കൗണ്‍സില്‍ മെമ്പര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 11:50 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റ ഇടപെടല്‍ മൂലമാണ് ദല്‍ഹി യൂണിവേര്‍സിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി കാഞ്ച ഐലയ്യയുടെ മൂന്നു പുസ്തകങ്ങളും ദളിത് എന്ന പദവും സിലബസില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ദല്‍ഹി യൂണിവേസിറ്റി കൗണ്‍സില്‍ മെമ്പര്‍ സായ്കത് ഘോഷ്.

വിദഗ്ധര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതികളും സിലബസും റദ്ദ് ചെയ്യാന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് അധികാരമില്ല. ഒരു പുസ്തകം പഠിപ്പിക്കുന്നന്റെ ദൂഷ്യവും നന്മയും തീരുമാനിക്കാന്‍ കമ്മിറ്റി കഴിയില്ല. കൗണ്‍സിലിലെ അധ്യാപക പ്രതിനിധിയായ ഘോഷ് പറഞ്ഞു.

“രാഷ്ട്രീയ സ്വയം സേവക സംഘുമായി ബന്ധമുള്ള കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലാണ് കാഞ്ചാ ഇലയ്യയെ ഹിന്ദു വിരുദ്ധനായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നീക്കംചെയ്യാനും, ദളിത് എന്ന പദം അക്കാദമിക്ക് ചര്‍ച്ചകളിലും അധ്യാപനത്തിനും ഉപയോഗിക്കരുത് എന്ന തീരുമാനത്തിനും വഴിയൊരുക്കിയത്”- ഘോഷ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

ALSO READ: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസില്‍ റെയ്ഡ്

സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തോട് കൂടിയാലോചിക്കാതെയുള്ള ഈ നടപടി ഭീഷണിയും ഭയപ്പെടുത്തുന്നതുമാണെന്ന് ഘോഷ് പറഞ്ഞു.

എം.എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിന്റെ ഭാഗമായിരുന്ന പുസ്തകങ്ങള്‍ ഹിന്ദു മതത്തെ നിന്ദിക്കുന്നു എന്നാരോപിച്ച് പാഠ്യപദ്ധതിയില്‍ നിന്നും നീക്കം ചെയ്യുന്നതായി കമ്മിറ്റി മെമ്പര്‍ പ്രൊഫസര്‍ ഹന്‍സ്രാജ് നേരത്തെ അറിയിച്ചിരുന്നു. ആര്‍.എസ്.എസിന്റെ അക്കാദമിക തീവ്രവാദം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് താന്‍ രാഷ്ട്രപതിക്കും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കും ഒദ്യോഗികമായി കത്തയക്കുമെന്നും ഘോഷ് പറഞ്ഞു.

ALSO READ: രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല; സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയിട്ടിരുന്ന രാഹുല്‍ ഈശ്വറിന് അജയ് തറയിലിന്റെ പിന്തുണ

ദല്‍ഹി സര്‍വകലാശലയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കാഞ്ച ഐലയ്യയും രംഗത്തെത്തി. അക്കാദമിക രംഗത്ത് വ്യത്യസ്ത ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള വലതുപക്ഷ ശക്തികളുടെ ശ്രമമാണിതെന്നും തന്റെ പുസ്തകങ്ങള്‍ ദശകങ്ങളായി ദല്‍ഹി സര്‍വകലാശാലയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. കേംബ്രിഡ്ജടക്കമുള്ള വിദേശ സര്‍വകലാശലകളിലും തന്റെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു.

WATCH THIS VIDEO: