Daily News
സദാശിവത്തെ ഗവര്‍ണറാക്കുന്നത് ഉചിതമല്ലെന്ന് വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 31, 10:53 am
Sunday, 31st August 2014, 4:23 pm

sudheeran2
[] തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറാക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസുമാര്‍ ഗവര്‍ണര്‍മാരാവുന്നത് ഉചിതമാണോയെന്ന് ഓരോരുത്തരും സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്. ആ പദവിയില്‍ നിന്ന് രാഷ്ട്രപതിക്ക് കീഴില്‍ ഗവര്‍ണറാവുന്നത് ശരിയല്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഭരണഘടന വിദഗ്ദര്‍ ഇത് പരിശോധിക്കണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയത്തെ സംബന്ധിച്ച് നടന്‍ സുരേഷ് ഗോപി നടത്തിയ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രസ്താവനയിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് സുധീരന്‍ മറുപടി നല്‍കി.