സംവിധായക മികവുകൊണ്ട് ശ്രദ്ധ നേടിയ സൗത്ത് ഇന്ത്യന്‍ സംവിധായികയാണ് സുധ കൊങ്കാരെ. സൂര്യ നായകനായ സൂരറൈ പോട്ര്, കാളിദാസന്‍ കേന്ദ്രകഥാപാത്രമായ തങ്കം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ 2020ല്‍ സുധ കൊങ്കാരെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
സംവിധായകന്‍ മണിരത്‌നത്തെക്കുറിച്ച് പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സുധ കൊങ്കാരെ. മഹാനായ സംവിധായകനാണ് മണിരത്‌നമെന്നും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് ഫീല്‍ ചെയ്യുമെന്നുമാണ് സുധ കൊങ്കാരെ പറയുന്നത്.
അദ്ദേഹത്തില്‍ നിന്ന് പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘നെവര്‍ ഗിവ് അപ്പ് ടില്‍ വാട്ട് യു വാണ്ട്’ എന്ന വാക്യമാണ്. ഇതാണ് ഒറ്റവാക്കില്‍ മണിരത്‌നം സ്‌കൂള്‍. നമുക്ക് വേണ്ടത് എന്താണോ അത് നേടുന്നതുവരെ കോംപ്രമൈസ് ചെയ്യരുത്.
പുള്ളിയുടെ അത്ര സ്വാര്‍ഥനായ ഫിലിംമേക്കര്‍ വേറെയുണ്ടായിട്ടില്ല. ഒരു ഷോട്ടിന് വേണ്ടിയൊക്കെ പുള്ളി ലിറ്റില്‍ മോര്‍ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ഈ സ്വാര്‍ഥതയാണ് മണിരത്‌നം സിനിമകളെ ലോകോത്തരമാക്കുന്നത്’, സുധ കൊങ്കാരെ പറയുന്നു.
തന്റെ സിനിമാ നിര്‍മാണപ്രക്രിയ വളരെ പതുക്കെയാണെന്നും നാല് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയൊക്കെ കഥകള്‍ മനസ്സില്‍ കൊണ്ടുനടക്കാറുണ്ടെന്നും സുധ പറയുന്നു.
കഥകള്‍ എന്നെ ഞെട്ടിക്കണം. അത്തരം കഥകളേ ചെയ്യൂ. കഥ വായിക്കുമ്പോഴുള്ള ആവേശം സിനിമയുടെ എല്ലാ ഘട്ടങ്ങളിലും ഒപ്പം കൊണ്ടുപോവാന്‍ ശ്രമിക്കാറുണ്ട്. ഏറ്റവും നല്ല സിനിമയുണ്ടാകണം എന്നാണ് എപ്പോഴും ചിന്ത, സുധ കൊങ്കാരെ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക