സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സി.ബി.ഐ ഡയറക്ടര്‍; ഉത്തരവ് പുറത്തിറങ്ങി
national news
സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സി.ബി.ഐ ഡയറക്ടര്‍; ഉത്തരവ് പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 11:03 pm

ന്യൂദല്‍ഹി: സി.ബി.ഐ മേധാവിയായി മഹാരാഷ്ട്ര മുന്‍ ഡി.ജി.പിയും സി.ഐ.എസ്.എഫ് ഡയറകടറുമായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു.

പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി.ബി.ഐ മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

നേരത്തെ സി.ബി.ഐ മേധാവി നിയമനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ കര്‍ശന നിലപാട് എടുത്തതോടെയാണ് സുബോധ് കുമാര്‍ ജയ്‌സ്വാളിനെ സി.ബി.ഐ മേധാവിയായി തെരഞ്ഞെടുത്തത്.

നേരത്തെ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അടക്കം പേരുകള്‍ സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

എന്നാല്‍ വിരമിക്കാന്‍ ആറ് മാസത്തില്‍ കൂടുതല്‍ സമയം ഉള്ളവരെ മാത്രമേ പരിഗണിക്കാവുയെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ നിലപാട് എടുക്കുകയായിരുന്നു.

സുബോധ് കുമാര്‍ ജയ്‌സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര, വി.എസ്‌.കെ കൗമുദി എന്നിവരുടെ പേരുകളാണ് സമിതി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മഹാരാഷ്ട്ര ഡി.ജി.പി, മുംബൈ പൊലീസ് കമ്മീഷ്ണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ വഹിച്ചിരുന്നു. ഒമ്പത് വര്‍ഷം റോയില്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Subodh Kumar Jaiswal is the new CBI director; The order was issued