ഡൂള്‍ന്യൂസ് ഡെസ്‌ക്11 min
രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം “സു സു സുധി വാത്മീകം” ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് നായക വേഷത്തില്‍. ശിവതയാണ് നായിക. ഇതിനുമുമ്പ് രഞ്ജിത് ശങ്കര്‍ ജയസൂര്യയെ നായകാനാക്കിയെടുത്ത “പുണ്യാളന്‍ അഗര്‍ബത്തീസ്” വന്‍ ഹിറ്റായിരുന്നു.
മുകേഷ്, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കറും അഭയകുമാറും ചേര്‍ന്നാണ്. സംഗീതം ബിജിബാല്‍. ട്രെയിലര്‍ കാണാം.