മുംബൈ: മെയ് 3ന് ലോക്ക് ഡൗൺ തീരാനിരിക്കെ കേന്ദ്ര സർക്കാരിനോട് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര. റെയിൽവേ സർവ്വീസ് വഴി വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി മിനിസ്റ്റർ കേന്ദ്ര റെയിൽ ഗതാഗത മന്ത്രി പീയുഷ് ഗൊയാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിഥി സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ ഏപ്രിൽ 14ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ഉണ്ടായതു പോലെയുള്ള സാഹചര്യങ്ങൾ വീണ്ടും ആവർത്തിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പീയുഷ് ഗൊയാലിന് എഴുതിയ കത്തിൽ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
മുംബൈയിൽ നിന്നും പുനൈയിൽ നിന്നും ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ സർവ്വീസുകൾ രാജ്യത്തെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എത്തണമെന്നും അജിത് പവാർ പറഞ്ഞു. ഉത്തർപ്രദേശ്, ബീഹാർ, തുടങ്ങി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അതിഥി തൊഴിലാളികളെത്തി ജോലി ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാർ അതിഥി തൊഴിലാളികൾക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെങ്കിലും നിരവധി പേരാണ് വീട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ബാന്ദ്രയിൽ ഉണ്ടായതു പോലെ ഒരു സംഭവം ഇനി ആവർത്തിക്കാതിരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ്.അജിത് പവാർ പറഞ്ഞു.