ശിക്കാരി ശംഭു സിനിമയിലെ ഇറച്ചി വെട്ടുകാരിയുടെ റോൾ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ശിവദ. താൻ ആ സമയത്ത് നോൺ വെജ് കഴിക്കില്ലായിരുന്നെന്നും കല്യാണ ശേഷമാണ് കഴിച്ചുതുടങ്ങിയതെന്നും ശിവദ പറഞ്ഞു.
ശിക്കാരി ശംഭു സിനിമയിലെ ഇറച്ചി വെട്ടുകാരിയുടെ റോൾ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ശിവദ. താൻ ആ സമയത്ത് നോൺ വെജ് കഴിക്കില്ലായിരുന്നെന്നും കല്യാണ ശേഷമാണ് കഴിച്ചുതുടങ്ങിയതെന്നും ശിവദ പറഞ്ഞു.
നോൺവെജ് കുക്ക് ചെയ്യാത്ത ഒരാളോട് ഇറച്ചി വെട്ടാൻ പറഞ്ഞപ്പോൾ ആദ്യത്തെ ദിവസം എങ്ങനെയോ ചെയ്‌തെന്ന് ശിവദ പറയുന്നുണ്ട്. എന്നാൽ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്തപ്പോൾ താൻ മാറി നിന്ന് ഛർദ്ദിച്ചെന്നും ശിവദ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ആ സമയത്ത് നോൺ വെജ് കഴിക്കില്ലായിരുന്നു. കല്യാണശേഷം ആണ് ഞാൻ നോൺവെജ് കഴിച്ചു തുടങ്ങിയത്. ഫിഷ് മാത്രം കഴിച്ച് തുടങ്ങിയിട്ടുള്ള ഒരാളായിരുന്നു. ചിക്കൻ ഒന്നും കുക്ക് ചെയ്യാൻ അറിയില്ല. ഇപ്പോൾ കഴിച്ചു തുടങ്ങിയിട്ടുണ്ട് നോൺ വെജ് കുക്ക് ചെയ്യാൻ ഇപ്പോഴും അറിയില്ല, എന്നാൽ വെജ് നന്നായിട്ട് ഉണ്ടാക്കും.
നോൺവെജ് കുക്ക് ചെയ്യാത്ത ഒരാളോട് ഇറച്ചി വെട്ടാൻ പറഞ്ഞപ്പോൾ ആദ്യത്തെ ദിവസം എങ്ങനെയോ വെട്ടി. ആദ്യ ദിവസം വലിയ കുഴപ്പമുണ്ടായിരുന്നില്ല. മഴ പെയ്യുന്ന സീനിൽ ടാങ്കർ ലോറിയിൽ വെള്ളം നിറച്ച് അടിക്കുകയായിരുന്നു. ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ഒരു സ്മെല്ല് എന്റെ അമ്മോ? സഹിക്കാൻ പറ്റിയില്ല. നോൺവെജ് പോലും കഴിക്കാത്ത ഞാൻ അപ്പുറത്ത് മാറി നിന്ന് ഛർദ്ദിച്ചു.
പക്ഷെ എനിക്കത് കാണിക്കാൻ പറ്റില്ല. ഞാനത് ചെയ്തേ പറ്റൂ. ഞാൻ കഴിക്കണം എന്ന് പറഞ്ഞാൽ ആ സമയത്ത് കഴിക്കുകയും ചെയ്യുമായിരുന്നു. അത് ഞാൻ ക്യാരക്ടറിനു വേണ്ടി പ്രിപ്പയർ ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. എനിക്കത് ചെയ്യേണ്ടതാണെങ്കിൽ ഞാൻ അത് ചെയ്യണം.
പാട്ടിനകത്ത് കത്തിയിലുള്ള ചോര വടിക്കുന്ന സീൻ അറപ്പുള്ള മുഖത്തോടെയാണ് ചെയ്തത്. ‘കുറച്ചു റൊമാന്റിക് ആയിട്ട് ചെയ്യ് ശിവദാ’ എന്ന് പറഞ്ഞു. നോൺ വെജ് കഴിക്കാത്ത സാധനം ആയതുകൊണ്ട് ചോരയോടുകൂടെ വെട്ടുക എന്ന് പറഞ്ഞപ്പോൾ എനിക്ക് പറ്റില്ലായിരുന്നു. ഇപ്പോൾ ഞാൻ അത് കഴിക്കും,’ ശിവദ പറഞ്ഞു.
Content Highlight: Sshvida about shikari shambu movie’s character