സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് എസ്.എസ്.എഫ്
Economic Reservation
സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 7:06 pm

കോഴിക്കോട്: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിരാ സാഹ്നി കേസ് വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ വിധി സാമൂഹിക നീതി ഉറപ്പു വരുത്തുന്നതും സംവരണ തത്വങ്ങളെ സംരക്ഷിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്.

ആകെ സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട കേരളം തങ്ങളുടെ നടപടി തിരുത്താനുള്ള അവസരമായി ഇതിനെ കാണണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

‘സംവരണ അട്ടിമറിയിലൂടെ അനര്‍ഹരായവര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കാനുള്ള തീരുമാനങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടതുണ്ട്. സംവരണം, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലാത്തതിനാല്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരെ സഹായിക്കാന്‍ മറ്റു വഴികള്‍ അന്വേഷിക്കുകയാണ് വേണ്ടത്’, എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമം കോടതി റദ്ദാക്കിയിരുന്നു.

1992 ലാണ് ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു 9 അംഗ ഭരണഘടന ബെഞ്ചിന്റെ നിര്‍ദ്ദേശം.

സാമ്പത്തിക സംവരണം ഭരണ ഘടനാ വിരുദ്ധം; സര്‍ക്കാര്‍ തെറ്റുതിരുത്തണം: എസ്എസ്എഫ്

സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിരാസാഹ്നി കേസ് വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി സാമൂഹിക നീതി ഉറപ്പു വരുത്തുന്നതും സംവരണ തത്വങ്ങളെ സംരക്ഷിക്കുന്നതുമാണ്. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്തുത വിധിയെ സ്വീകരിക്കാനും സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ കളങ്കപ്പെടുത്തുന്ന നടപടികളില്‍ നിന്നും പിന്‍മാറാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

ആകെ സംവരണം 50 ശതമാനത്തില്‍ കവിയെരുതെന്ന വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട കേരളം തങ്ങളുടെ നടപടി തിരുത്താനുള്ള അവസരമായി ഇതിനെ കാണണം. സംവരണ അട്ടിമറിയിലൂടെ അനര്‍ഹരായവര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കാനുള്ള തീരുമാനങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടതുണ്ട്.

സംവരണം, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലാത്തതിനാല്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വരെ സഹായിക്കാന്‍ മറ്റു വഴികള്‍ അന്വേഷിക്കുകയാണ് വേണ്ടത്. സവര്‍ണാധിപത്യ ശക്തികള്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്ന കാലത്ത് സംവരണത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാന്‍ സുപ്രീം കോടതി ജാഗ്രത തുടരേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SSF on Economic Reservation