Advertisement
ICC WORLD CUP 2019
ഈ ലോകകപ്പ് ഇന്ത്യയ്ക്കുള്ളതാണെന്ന് ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jul 07, 12:38 pm
Sunday, 7th July 2019, 6:08 pm

ഇന്ത്യ ലോക കിരീടം അണിയാനുള്ള സാധ്യത കൂടുതലാണെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ. ഐ.പി.എല്ലാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തെന്നും കരുണരത്‌നെ പറഞ്ഞു.

‘നല്ല മികച്ച ടീമുകളും നല്ലൊരു സീസണും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ നല്ല കളിക്കാരെ വളര്‍ത്തിക്കൊണ്ടു വരാനും ടീം കെട്ടിപ്പടുക്കാനും സഹായിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ അധികൃതരില്‍ നിന്നും തങ്ങള്‍ ഇതാണ് പ്രതീക്ഷിക്കുന്നതെന്നും കരുണരത്‌നെ പറഞ്ഞു.’

ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ താരങ്ങളെ കണ്ടു പഠിക്കണമെന്നും കരുണരത്‌നെ പറഞ്ഞു. നല്ല തുടക്കം കിട്ടിക്കഴിഞ്ഞാല്‍ രോഹിത് സ്‌കോര് ചെയ്തു കൊണ്ടേയിരിക്കും. പേടിയൊന്നുമുണ്ടായിരിക്കില്ല. താന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സെഞ്ച്വറി അടിക്കുമെന്നും രോഹിതിന് മനസിലാവും. കരുണരത്‌നെ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹെഡിങ്‌ലിയില്‍ ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.

അതേസമയം ലോകകപ്പില്‍ ഇന്ത്യയേക്കാള്‍ ഒരുപടി സാധ്യതയുള്ളത് ഓസ്‌ട്രേലിയക്കാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് അഭിപ്രായപ്പെട്ടിരുന്നു.