Kerala News
ശോഭ സുരേന്ദ്രന്റെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ച് അയല്‍വാസികള്‍, സ്‌ഫോടനമെന്നാരോപിച്ച് ബി.ജെ.പി മാര്‍ച്ച്; പടക്കമാണെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 02:49 pm
Saturday, 26th April 2025, 8:19 pm

തൃശൂര്‍: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് പുറത്ത് സ്‌ഫോടന ശബ്ദമുണ്ടായതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍. ഇന്നലെ (വെള്ളിയാഴ്ച) രാത്രിയോടെയാണ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപത്ത് നിന്നും സ്‌ഫോടന ശബ്ദമുണ്ടായതെന്നും പിന്നാലെ അധികൃതര്‍ ഇടപെടുകയായിരുന്നുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശോഭ സുരേന്ദ്രന്‍ സംഭവസ്ഥലത്ത് വീട്ടിലുണ്ടായിരുന്നു. പിന്നാലെ ബി.ജെ.പി നേതാക്കളെ ശോഭ സുരേന്ദ്രന്‍ ഇക്കാര്യം അറിയിക്കുകയും പിന്നാലെ നേതാക്കള്‍ സംഭവ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പിന്നാലെ തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരനടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ പൊലീസ് അയ്യന്തോളില്‍ പരിശോധന നടത്തുകയുമായിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവത്തിന് പിന്നാലെ നടന്ന നാടകീയ രംഗങ്ങള്‍ പുറത്തുവന്നത്. ശോഭ സുരേന്ദ്രന്റെ തൊട്ടുമുമ്പിലുള്ള ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ബൈക്ക് കടന്നുപോയതായും വിദ്യാര്‍ത്ഥികളാണ് ബൈക്കിലുണ്ടാിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ ശോഭാ സുരേന്ദ്രന്റെ അടുത്തുള്ള വീട്ടിലെ യുവാവിനെ കാണാനാണ് എത്തിയതാണെന്നും പിന്നാലെ അവര്‍ ചെറിയ ഗുണ്ട് പൊട്ടിക്കുകയായിരുന്നുവെന്നും കണ്ടെത്തുകയുമായിരുന്നു.

പൊലീസിനെ പേടിച്ച് അയല്‍പക്കക്കാര്‍ മിണ്ടാതിരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നത് മൗനം തുടരാന്‍ കാരണമായെന്നും പൊലീസ് വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ മനസിലാക്കുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിസാരമായ കേസ് രജിസ്റ്റര്‍ ചെയ്ത് വിടുകയുമായിരുന്നു.

അതേസമയം ഈ വിഷയത്തില്‍ ബി.ജെ.പി പ്രകടനമടക്കം നടത്തിയിരുന്നു. നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ബി.ജെ.പിക്കാര്‍ തന്നെ ശോഭാ സുരേന്ദ്രനെ ആക്രമിക്കുകയായിരുന്നുവെന്നും അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പറഞ്ഞിരുന്നു.

Content Highlight:  Explosion heard near Shobha Surendran’s house; Police say students who came to the neighborhood blew up the gun