Film News
പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്; സോഷ്യല്‍ മീഡിയ റിവ്യൂവിനെ പരിഹസിച്ച് ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 04, 11:24 am
Friday, 4th February 2022, 4:54 pm

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായതോടെ ഉരിത്തിരിഞ്ഞു വന്ന ഒന്നാണ് സോഷ്യല്‍ മീഡിയ മൂവി റിവ്യൂകളും. സിനിമ കണ്ടവര്‍ അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നതാണ് സോഷ്യല്‍ മീഡിയ റിവ്യൂ. മൂവി ഗ്രൂപ്പുകള്‍ കൂടി വന്നതോടെ ഈ പ്രവണത വര്‍ദ്ധിച്ചു.

എന്നാല്‍ ഇതിലൂടെ സിനിമക്കെതിരെ മനപ്പൂര്‍വം നെഗറ്റീവ് റിവ്യൂ ഇടുന്നുവെന്നും സിനിമയെ ഡീഗ്രേഡ് ചെയ്യുന്നുവെന്ന് പരാതിയും ചില താരങ്ങള്‍ക്കുണ്ട്.

സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് ശ്രീനാഥ് ഭാസി. കൗമുദി മൂവീസിനോടായിരുന്നു ശ്രീനാഥിന്റെ പ്രതികരണം. രമേശ് സുമേഷ് ചിത്രത്തിന്റെ സംവിധായകന്‍ സനൂപ് തൈക്കൂടം, ബാലു വര്‍ഗീസ് എന്നിവരും ശ്രീനാഥിനൊപ്പമുണ്ടായിരുന്നു. അല്പം പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇടുന്നതിനോട് ശ്രീനാഥ് പ്രതികരിച്ചത്.

‘എല്ലാവര്‍ക്കും ചെറിയ ആധികാരികത ഉണ്ട്. സ്‌ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു. പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പറയുന്നത് ആരാണെന്ന് നമുക്ക് അറിയാമല്ലോ,’ എന്നാണ് ശ്രീനാഥ് പറഞ്ഞത്.

‘ഒരാള്‍ക്ക് സെക്കന്റ് ഹാഫ് കൊള്ളാം ചിലര്‍ക്ക് ഫസ്റ്റ് ഹാഫ് കൊള്ളാം മൊത്തതില്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ കുഴപ്പവില്ലെന്ന് പറയും. ചിലര്‍ക്ക് രമേഷിനെ ഇഷ്ടപ്പെടും ചിലര്‍ക്ക് സുമേഷിനെ ഇഷ്ടപ്പെടും. ഓവറോള്‍ ചോദിച്ചാല്‍ കുഴപ്പമില്ല എന്ന് പറയും,’ സനൂപ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു രമേഷ് സുമേഷ് റിലീസ് ചെയ്തത്.

നാട്ടിന്‍പ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ കുടുംബത്തിലെ സഹോദരന്മാരെ കഥയാണ് ചിത്രം പറഞ്ഞത്.

സലിംകുമാര്‍,പ്രവീണ,അര്‍ജ്ജുന്‍ അശോകനും രാജീവ് പിളള ദേവികകൃഷ്ണ, അഞ്ചു കൃഷ്ണ,കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Content Highlight: sreenadh bhasi against social media review