Kaloor JN Stadium Controversy
'ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റണം, കൊച്ചിയില്‍ ഫുട്ബാള്‍ മതി'; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും എ.സി മൊയ്തീന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Mar 20, 09:30 am
Tuesday, 20th March 2018, 3:00 pm

കൊച്ചി: നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെയാണ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. വിഷയത്തില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. തര്‍ക്കമില്ലാതെ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ സ്റ്റേഡിയത്തിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കായിക മന്ത്രി എ.സി.മൊയ്തീനും ഇന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജി.സി.ഡി.എയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. കേരളത്തില്‍ ക്രിക്കറ്റും നടക്കണം ഫുട്‌ബോളും നടക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.


Related News:  കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം വേണ്ട; ക്രിക്കറ്റ് നടത്താനുള്ള അസോസിയേഷന്റെ തീരുമാനത്തിനെതിരെ ഐ.എം വിജയന്‍


 

വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് മുന്‍പെടുത്ത തീരുമാനം പുന:പരിശോധിക്കാന്‍ തയ്യാറാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അറിയിച്ചു. നേരത്തെ ജി.സി.ഡി.എയുടെ തീരുമാനത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീത്, ഇയാന്‍ ഹ്യൂം, റിനൊ ആന്റൊ, മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, ശശി തരൂര്‍ എം.പി എന്നിവര്‍ കൊച്ചിയില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.