2024 സീസണിലെ പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രിയായിരുന്നു. സ്ത്രീകളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഐറ്റാനാ ബോണ്‍മാട്ടിയുമായിരുന്നു.
2024 സീസണിലെ പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡര്‍ റോഡ്രിയായിരുന്നു. സ്ത്രീകളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഐറ്റാനാ ബോണ്‍മാട്ടിയുമായിരുന്നു.
എന്നാല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനാണ് പുരുഷ വിഭാഗം ബാലണ്‍ ഡി ഓര്‍ ലഭിക്കുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം വിശ്വസിച്ചിരുന്നത്. പക്ഷെ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ടുകള്‍ വന്നത്. വിനിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ വലിയ ആരാധക രോക്ഷവും ഉണ്ടായിരുന്നു. പിന്നാലെ റയല്‍ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
ബാലണ്‍ ഡി ഓര്‍ ജേതാവിനെ നേരത്തെ അറിയിക്കാത്തതിലൂടെ തങ്ങളെ ഫ്രാന്‍സ് ഫുട്‌ബോള്‍ അപമാനിച്ചു എന്നാണ് റയല്‍ മാഡ്രിഡ് വിശദീകരിച്ചത്. ഇതിന് പിന്നാലെ പ്രമുഖ സ്പാനിഷ് മാധ്യമം ഒരു ലേഖനത്തില്‍ വലിയ വിമര്‍ശനമാണ് ക്ലബ്ബിനെതിരെ നടത്തിയത്.
‘വിനിഷ്യസും ബാക്കി യുവ താരങ്ങളും മെസിയെ കണ്ടു പഠിക്കണം. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ ജേതാവാണെങ്കിലും അല്ലെങ്കിലും ബാക്കിയുള്ള സഹ താരങ്ങള്‍ക്ക് കൈയടി കൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് ലയണല്‍ മെസി.
രണ്ടാം സ്ഥാനത്താണെങ്കിലും അഞ്ചാം സ്ഥാനത്താണെങ്കിലും മെസി ചടങ്ങില്‍ പങ്കെടുക്കും. മറ്റുള്ളവര്‍ക്ക് പ്രോത്സാഹനവും നല്‍കും. ഇത് അദ്ദേഹത്തിന് ഫുട്‌ബോളിനോടുള്ള ആത്മാര്‍ത്ഥതയാണ്,’ സ്പാനിഷ് മാധ്യമമായ മുണ്ടോഡിപ്പോര്‍ട്ടീവോയില്‍ പറഞ്ഞത്.
Content Highlight: Spanish newspaper criticizes Real Madrid for boycotting Ballon d’Or ceremony