Advertisement
Cricket
ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഐ.സി.സി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2020 Oct 15, 01:08 pm
Thursday, 15th October 2020, 6:38 pm

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ഐ.സി.സി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യത. നേരത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ ഏറ്റെടുത്തത്.

പുതിയ നടപടിയെക്കുറിച്ച് കായിക മന്ത്രി ഐ.സി.സിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.സി.സിയുടെ ഭരണഘടനപ്രകാരം ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലിനെ വിലക്കുന്നുണ്ട്., ദേശീയ ക്രിക്കറ്റ് കൗണ്‍സില്‍ വീണ്ടും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതുവരെ സാധാരണഗതിയില്‍ ടീമുകളെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കുകയാണ് ചെയ്യുക.

കുറച്ചു കാലങ്ങളായി തുടരുന്ന ബോര്‍ഡിന്റെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോര്‍ഡിനെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടീമില്‍ വര്‍ണ വെറി നിലനില്‍ക്കുന്നുണ്ടെന്ന മുന്‍ താരങ്ങളുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ പിരിച്ചുവിട്ടത്. ബോര്‍ഡിന്റെ ആക്ടിങ് സി.ഇ.ഒ അടക്കം ഭരണ ചുമതലയിലുള്ള മുഴുവന്‍ പേരോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: South Africa Cricket May Get Ban From ICC