Sports News
വിന്‍ഡീസ് കൊടുങ്കാറ്റില്‍ സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ട്; ഇടിവെട്ട് പ്രകടനവുമായി പ്രോട്ടിയാസ് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 09, 02:47 pm
Friday, 9th August 2024, 8:17 pm

സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ക്വീന്‍സ് പാര്‍ക്ക് ഓവനില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 357 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു പ്രോട്ടിയാസ്.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വച്ചത് ഫാസ്റ്റ് ബൗളര്‍ ജോമല്‍ വേരിക്കനാണ്. 22 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാലു വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. 69 റണ്‍സ് വിട്ടുകൊടുത്ത് 3.14 എന്ന മിന്നും ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

ഓപ്പണര്‍ ടോണി ഡി ജോര്‍സിയെ (78) പുറത്താക്കിയാണ് താരം വിക്കറ്റ് തുടങ്ങിയത്. പിന്നീട് വിക്കറ്റ് കീപ്പര്‍ കൈയില്‍ വേറെയെന്നിയെ (39) പുറത്താക്കി രണ്ടാം വിക്കറ്റും താരം സ്വന്തമാക്കി. തുടര്‍ന്ന് കേശവ് മഹാരാജ് കഗീസോ റബാദ എന്നിവരെ പുറത്താക്കി താരം നിര്‍ണായകമാവുകയായിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ തെമ്പ ബാവുമയാണ്. 182 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് താരം നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ് 20 റണ്‍സും ഡേവിഡ് ബെഡിങ്ഹാം 29 റണ്‍സും റിയാല്‍ റികില്‍ട്ടന്‍ 19 റണ്‍സും നേടിയപ്പോള്‍ വിയാന്‍ മുള്‍ഡര്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സ് തുടങ്ങിയപ്പോള്‍ ടീം 14 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ ക്രൈഗ് ബ്രാത് വൈറ്റ് ആറ് റണ്‍സ് നേടിയപ്പോള്‍ മൈക്കില്‍ ലൂയിസും ആറ് റണ്‍സ് നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

അതേ സമയം ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ഇരുവരും തമ്മിലുള്ള രണ്ടാം ടെസ്റ്റ മത്സരം. അതിന് ശേഷം മൂന്ന് ടി-20 പരമ്പരയാണ് ഇരുവര്‍ക്കുമുള്ളത്. ഓഗസ്റ്റ് 24, 26, 28 എന്നീ തീയതികളിലാണ് മത്സരം.

 

Content Highlight: South Africa All Out In First Test Against West Indies