എഴുത്തിലെ കുരു
Discourse
എഴുത്തിലെ കുരു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2012, 1:44 am

മറ്റു ചില വായനക്കാര്‍ അത് വിഴുങ്ങും. വിഴുങ്ങിയ ആ കുരു ഹൃദയത്തിലോ തലച്ചോറിലോ മുളപൊട്ടും. ഇലകള്‍ വീശും. വേരു പടരും. പിന്നീട് അത് നിറയെ പൂത്തുലഞ്ഞ് കായ്ച്ച് പനിനീര്‍ച്ചാമ്പയ്ക്കയുടെ ഉല്‍സവകാലമൊരുക്കിയേക്കാം…!

 


 

ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


നല്ല എഴുത്തുകാരന്റെ വാക്കുകള്‍ ഒരു പനിനീര്‍ ചാമ്പയ്ക്ക പോലെയെന്ന് കരുതാം. എം.ടി വാസുദേവന്‍ നായരുടെ എഴുത്ത് വായിക്കുമ്പോള്‍ ഇമ്പമുള്ള നിറവും മാദക സുഗന്ധവുമുള്ള ഒരു പനി നീര്‍ചാമ്പയ്ക്ക കടിച്ചു ചവച്ചു രസിക്കുന്നതുപോലെ ഹൃദ്യമായിരിക്കും.

“”കാട്ടുപൂങ്കുലകളില്‍ ചുറ്റിത്തിരിയുന്ന തുമ്പികള്‍ മൂളുന്നത് ഇപ്പോള്‍ എന്റെ ചുവട്ടിലാണ് .എന്റെ അരക്കെട്ടില്‍ തീപ്പൊരികളുണര്‍ന്നു.
അവള്‍ ഓര്‍മ്മിപ്പിച്ചു: “മറന്നുപോയൊ ? ഇതു രാജാവിന്റെ ഊഴമാണ്.[]

“അവള്‍ നടന്നുപോയപ്പോള്‍, താഴെ കിടക്കുന്ന മാനിനെ ഞാന്‍ വീണ്ടും പൊക്കിയെടുത്തു.
നിയമങ്ങള്‍…..ഊഴത്തിന്റെ നിയമങ്ങള്‍. ഇതൊന്നും മുമ്പുണ്ടായിരുന്നില്ലല്ലോ എന്നു ഞാന്‍ വിചാരിച്ചു.””

ഒരു തടസവുമില്ലാതെ എഴുത്ത് വായനക്കാരനിലേക്കെത്തുന്നു. തടസ്സപ്പെടുത്താന്‍ ഒന്നുമില്ല.

എന്നാല്‍ ചില എഴുത്തുകാരെ നമുക്ക് ഇങ്ങനെ വായിച്ച് പോകാനാവില്ല. പനിനീര്‍ ചാമ്പയ്ക്ക കടിച്ച് ചവച്ചു രസിച്ചു വരുമ്പോള്‍ വായില്‍ കുരു തടയും. പനിനീര്‍ ചാമ്പയ്ക്കയുടെ കുരു.

ഒന്നെങ്കില്‍ അത് തുപ്പിക്കളയാം. പലരും അത് തുപ്പിക്കളയുകയാണു ചെയ്യുന്നത്. ചിലരത് ചവച്ചരച്ചേക്കാം. എങ്കിലും ചവര്‍പ്പ് സഹിക്കാനാവാതെ അവരുമത് തുപ്പിക്കളഞ്ഞേക്കാം.

മറ്റു ചില വായനക്കാര്‍ അത് വിഴുങ്ങും. വിഴുങ്ങിയ ആ കുരു ഹൃദയത്തിലോ തലച്ചോറിലോ മുളപൊട്ടും. ഇലകള്‍ വീശും. വേരു പടരും. പിന്നീട് അത് നിറയെ പൂത്തുലഞ്ഞ് കായ്ച്ച് പനിനീര്‍ച്ചാമ്പയ്ക്കയുടെ ഉല്‍സവകാലമൊരുക്കിയേക്കാം…!

അപ്പോള്‍ അത്തരമൊരു വാക്കാണോ നിങ്ങള്‍ എന്നോട് ചോദിക്കുന്നത്…?

ആകാശ മിഠായി.

സാറാമ്മയും കേശവന്‍ നായരും ചേര്‍ന്ന് തങ്ങളുടെ കുട്ടിയ്ക്കിടാന്‍ കണ്ടെത്തിയ പേര് .

ആകാശ മിഠായിയുടെ കുരു വിഴുങ്ങൂ…..

ഇനി അത് പടരട്ടെ…ഹൃദയത്തില്‍…. അപ്പോള്‍ അത് ആലിപ്പഴമെന്ന് തോന്നുന്നുവോ…? ഐസ് മിഠായി…. അല്ലെങ്കില്‍ മഴത്തുള്ളികള്‍……. ആകാശം ഭൂമിയിലേക്ക് വാരിയെറിയുന്ന ജീരക മിഠായി.

ഇനി അത് ഹൃദയത്തില്‍ പടര്‍ന്നുവെങ്കില്‍…… പല രൂപത്തില്‍ വിളമ്പുന്ന അമ്പിളി മുഠായി.. അല്ലെങ്കില്‍.. നക്ഷത്ര മിഠായി….!

എന്താ പറഞ്ഞേ? കുരു തൊണ്ടയില്‍ തടഞ്ഞുവെന്നോ…….?

ങാ…! അങ്ങനെ വരണം. സൂര്യന്‍ പലതും പറയും അത് കേട്ട് അങ്ങനെ ചെയ്താല്‍ ഇങ്ങനെയിരിക്കും…….!


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….