ന്യൂദല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കും. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചിക്കുന്നത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ച നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ നിലപാടെടുക്കാന്‍ തൃണമൂല്‍, കോണ്‍ഗ്രസിന്റെ പിന്തുണ തേടിയേക്കുമെന്നാണ് സൂചന.
പ്രതിപക്ഷ ഐക്യത്തിനായി മറ്റ് കക്ഷി നേതാക്കള്‍ ഒന്നിക്കുമ്പോള്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനായാണ് തരൂരിനെപ്പോലുള്ള നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
അധിറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്.