national news
ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തതായി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 08, 03:13 pm
Tuesday, 8th February 2022, 8:43 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ആര്‍മി ചിനാര്‍ കോര്‍പ്‌സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തതായി സൈന്യം. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്കിനെ അറിയിച്ചിട്ടും ഇതുവരേക്കും മറുപടിയൊന്നും ലഭിച്ചില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നിങ്ങള്‍ പിന്തുടരുന്ന ഒരു ലിങ്ക് ഇല്ലതായേക്കാം, അല്ലെങ്കില്‍ പേജ് നീക്കം ചെയ്തിരിക്കാം,’ എന്ന് ചിനാര്‍ കോര്‍പ്സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ സൈന്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലേയും പേജുകള്‍ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണെന്ന് ബ്ലോക്ക് ചെയ്തതെന്ന് സൈന്യത്തിന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും നുണ പ്രചരണങ്ങളും തടയുന്നതിനും ജമ്മു കശ്മീരിലെ യഥാര്‍ഥ സാഹചര്യം പുറം ലോകത്തെ അറിയിക്കാനുമാണ് ചിനാര്‍ കോര്‍പ്‌സ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഉപയോഗിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു.


Content Highlights: Somebody has blocked the Indian Army’s Facebook and Instagram pages