Entertainment news
പിറന്നാള്‍ സമ്മാനമായി സോളോ മോഷന്‍ പോസ്റ്റര്‍; ഷറഫുദ്ദീന്റെ സോളോ പോസ്റ്റര്‍ പുറത്തിറക്കി അദൃശ്യം ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 25, 05:32 pm
Monday, 25th October 2021, 11:02 pm

അദൃശ്യത്തിന്റെ സെറ്റില്‍ വെച്ച് പ്രിയ താരം ഷറഫുദ്ദീന് പിറന്നാളാഘോഷമൊരുക്കി അണിയറപ്രവര്‍ത്തകര്‍. ഷറഫുദ്ദീന്റെ ജന്മദിനത്തോടനുബന്ധിച്ച് അദൃശ്യത്തിന്റെ സോളോ മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

ജോജു ജോര്‍ജ് , നരെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അദൃശ്യം. നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷന്‍സിനോടൊപ്പം യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

View this post on Instagram

A post shared by UAN Film House (@uanfilmhouse)


പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, കായല്‍ ആനന്ദി വരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കായല്‍ ആനന്ദിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് അദൃശ്യം.

പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം നരെയ്നും, നട്ടി നടരാജനും അണിനിരക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Solo Motion Poster of Adrishyam released on Sharafudheen’s birthday