കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അപൂര്‍വ വലയ സൂര്യഗ്രഹണം ഇന്ന്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും കാണാനാകും.
ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണു വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്നു കേരളത്തില്‍ ദൃശ്യമാകുന്നത്.
രാവിലെ 8.05 മുതല്‍ 11.10 മണി വരെ നീളുന്ന ഗ്രഹണം ഒമ്പതരയോടെ പാരമ്യത്തിലെത്തും. ഈ സമയം സൂര്യന്‍ 90 ശതമാനത്തോളം മറയ്ക്കപ്പെടും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം കാണാനാവുക കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനിറ്റ് സമയത്തേക്കു വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളില്‍ കാണാനാവുക ഭാഗിക ഗ്രഹണമാണ്.