ബി.ജെ.പി താനെ കോണ്‍ഗ്രസ് ആവുന്നത് പോലെ ആര്‍ക്ക് ആകാന്‍ പറ്റുമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം രാഹുലിനെ ട്രോളിയതാകും എന്നാണ് മറ്റൊരു പ്രതികരണം.
‘മുങ്ങാന്‍ പോകുന്ന കപ്പലില്‍നിന്നും രക്ഷപെടുന്നതാണ് മിഷ്ടര്‍. അയാള്‍ക്ക് അറിയാം ആഴ കടലിലാണെങ്കിലും, ആകാശത്താണെങ്കിലും പിണറായി രക്ഷികുമെന്ന്’ എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ മറുപടി നല്‍കവെയാണ് ഉണ്ണിത്താന്‍ രാഹുല്‍ കടലില്‍ ചാടിയ സംഭവത്തെക്കുറിച്ച് വിശദമാക്കിയത്.
‘രാഹുല്‍ ആ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി. എല്ലാവരും ഞെട്ടിത്തരിച്ച് പോയി. പിണറായി വിജയനെക്കൊണ്ടാവുമോ ഇത്?,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന എ. വിജയരാഘവന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
‘രാഹുല്‍ മത്സ്യത്തൊഴിലാളികളോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, ചെറുപ്പക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, കശുവണ്ടി തൊഴിലാളികളുടെ അടുത്തെത്തുമ്പോള്‍ അവരിലൊരാളായി മാറുന്നു, കൃഷിക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരോടൊപ്പം ട്രാക്ടര്‍ ഓടിച്ച് അവര് ചെയ്യുന്ന പണി അദ്ദേഹം അനുകരിക്കുന്നു,’ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക