സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത് സന്ദീപ് വാങ്കാ റെഡ്ഡി സംവിധാനം ചെയ്ത അനിമലാണ്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിന് കളക്ഷനില്‍ മുന്നേറുമ്പോഴും വയലന്‍സിന്റേയും സ്ത്രീ വിരുദ്ധതയുടേയും പേരില്‍ വിമര്‍ശനവുമേല്‍ക്കുന്നുണ്ട്.
അതേസമയം കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയും ഉടലെടുത്തിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നായകനാണ് അനിമലിനൊപ്പം ചര്‍ച്ചയില്‍ ഇടംനേടുന്നത്.
മുഖംമൂടി ധരിച്ചെത്തുന്ന വില്ലന്മാരെ രണ്‍ബീര്‍ ഒറ്റക്ക് നേരിടുന്ന ഒരു രംഗം അനിമലിലുണ്ട്. കോടാലി ഉപയോഗിച്ചാണ് രണ്‍ബീര്‍ ഇവരെ നേരിടുന്നത്. എന്നാല്‍ ഈ സീന്‍ പെല്ലിശ്ശേരി പണ്ടേ വിട്ടതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നായകനിലും ഇന്ദ്രജിത്ത് മുഖം മൂടി ധരിച്ച വില്ലന്മാരെ ഒറ്റക്ക് നേരിടുന്നുണ്ട്. കോടാലിക്ക് പകരം ചുറ്റികയാണ് ഇവിടെ നായകന്‍ ഉപയോഗിക്കുന്നത് എന്ന് മാത്രം. ഒപ്പം കഥകളിയുടെ ചമയവും മുഖത്തുണ്ട്. അനിമലിലെ പാട്ട് എഡിറ്റ് ചെയ്ത ചേര്‍ത്താണ് നായകനിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം 700 കോടിയിലധികമാണ് അനിമല്‍ ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
Content Highlight: Social media discussion on animal and nayakan movies