Advertisement
Entertainment news
'മലയാള സിനിമയില്‍ ഏറ്റവുമധികം ബോഡി ഷെയിമിങ്ങിന് വിധേയനായ നടന്‍ അറുപതുകളില്‍ ചെയ്യുന്നത് കണ്ടോ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 25, 05:40 pm
Tuesday, 25th July 2023, 11:10 pm

നടന്‍ മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലാകാറുണ്ട്. ആരോഗ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി പങ്കുവെയ്ക്കുന്ന വീഡിയോകള്‍ മോട്ടിവേഷന്‍ ആയിട്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ അത്തരത്തില്‍ മോഹന്‍ലാല്‍ പുതിയൊരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫിറ്റ്‌നെസില്‍ മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണം വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുവെന്നാണ് ആരാധകരും പറയുന്നത്.

മലയാള സിനിമയില്‍ വലിയ രീതിയില്‍ ബോഡി ഷെയിമിങ് നേരിടേണ്ടിവന്ന ഒരു നടനാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹത്തിന്റെ അറുപതുകളില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത് മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനുള്ള ഡെഡിക്കഷന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്നാണ് പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ പറയുന്നത്.

അതേസമയം മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം വൃഷഭയാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്.

നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‌റ. എസ് ഖാന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.


ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവി.എസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

Content Highlight: Social media appreciating mohanalal for the fitness maitaning in his 60’s