മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ദാന. മത്സരത്തില്‍ 43 പന്തില്‍ 74 റൺസ് നേടിക്കൊണ്ടായിരുന്നു സ്മൃതിയുടെ തകര്‍പ്പന്‍ പ്രകടനം.
— Royal Challengers Bangalore (@RCBTweets) March 1, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. ടി-20യില്‍ ഇന്ത്യൻ താരങ്ങളിൽ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 10+ ഫോറുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 15 തവണയാണ് സ്മൃതി മന്ദാന ടി-20യില്‍ 10+ ഫോറുകള്‍ നേടിയത്.
ഈ നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 18 ഇന്നിങ്‌സിലാണ് ധവാന്‍ 10+ ഫോറുകള്‍ നേടിയത്. 11 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്‌ലിയാണ് ഈ നേട്ടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ദല്‍ഹി ബാറ്റിങ്ങില്‍ ഷെഫാലി വര്‍മ 31 പന്തില്‍ 50 റണ്‍സും അലിസേ ക്യാപ്‌സി 33 പന്തില്‍ 46 നേടി മികച്ച പ്രകടനം നടത്തി.
ദല്‍ഹി ബൗളിങ്ങില്‍ ജെസ് ജൊനാസ്സന്‍ മൂന്ന് വിക്കറ്റും അരുന്ധതി റെഡ്ഢി, മരിസാനെ കാപ്പ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ദല്‍ഹി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Smriti Mandhana create a new record in T20