കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍; ആത്മഹത്യയെന്ന് നിഗമനം
national news
കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍; ആത്മഹത്യയെന്ന് നിഗമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 8:45 am

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി.

ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം രാത്രി ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ധര്‍മഗൗഡയുടെ അധ്യക്ഷസ്ഥാനത്തിനെതിരെ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: SL Dharme Gowda, Karnataka Upper House Dy Chairman, Dies by Suicide; Body Found on Railway Track