മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം.
മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം.
സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം സുരേഷ് ഗോപി മഞ്ജു വാര്യർ കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിയാദ് കോക്കർ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം നിർമിച്ചത്.
സിനിമ ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകർ ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു, ഇതിന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്ന്. കാരണം രണ്ടാം ഭാഗത്തിനുള്ള ചെറിയ സാധ്യത തുറന്നിട്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്.
എന്നാൽ തീർച്ചയായും ചിത്രവുമായി ബന്ധപ്പെട്ട ഒരു സിനിമ ചെയ്യുമെന്നാണ് സിയാദ് കോക്കർ പറയുന്നത്. ചിത്രത്തിന്റെ പാറ്റേൺ കയ്യിലുണ്ടെന്നും സംവിധായകൻ സിബി മലയിലുമായി അതിന്റെ ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങളെ ചേർത്ത് ഒരു സിനിമ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സൈന സൗത്ത് പ്ലസിനോട് അദ്ദേഹം പറഞ്ഞു.
‘സമ്മർ ഇൻ ബത്‌ലഹേം അടുത്ത വർഷം എന്റെ പ്ലാനിലുള്ള ഒരു സിനിമയാണ്. ഞാനിപ്പോഴും അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിക്കലും അതിന്റെ രണ്ടാം ഭാഗമല്ല ചെയ്യാൻ പോകുന്നത്. അതേ പാറ്റേണിൽ യുവതാരങ്ങൾ വെച്ച് ചെയ്യാനാണ് ഞാൻ കരുതുന്നത്. യുവതാരങ്ങളെ വെച്ചിട്ടുള്ള കഥയായിരിക്കും. അതിന്റെ ഒരു രൂപം ഞങ്ങളുടെ മനസിലുണ്ട്. ഞാനത് സിബിയുമായി ഡിസ്‌കസ് ചെയ്തിട്ടുണ്ട്.
ചിലപ്പോൾ സിബി ആയിരിക്കാം സംവിധായകൻ. അത് സിനിമയുടെ കഥ അനുസരിച്ചിരിക്കും. പാട്ടുകൾക്കും പ്രേമത്തിനും തമാശകൾക്കുമെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സിനിമ തന്നെ ആയിരിക്കുമത്.
ആ ചിത്രം എന്തായാലും സംഭവിക്കും. ഒരു പറ്റേൺ ഉണ്ട്. ചർച്ചകൾ നടന്ന് കൊണ്ടരിക്കുകയാണ്,’സിയാദ് കോക്കർ പറയുന്നു.
Content Highlight: Siyadh Kocker Talk About Summer In Bathlahem Part 2