മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയക്ക് നെഗറ്റീവ് റിവ്യൂ ചെയ്തതില്‍ നിരൂപകന്‍ അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. അശ്വന്ത് കോക്കിനെ വേണ്ടി വന്നാല്‍ കൈകാര്യം ചെയ്യുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സിയാദ് കോക്കറിന്റെ പ്രതികരണം.
അശ്വന്ത് കോക്കിനെതിരെ സിയാദ് കോക്കര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. സിയാദ് കോക്കര്‍ നിര്‍മിച്ച ഏറ്റവും പുതിയ സിനിമയായിരുന്നു മാരിവില്ലിന്‍ ഗോപുരങ്ങള്‍. സിനിമയെ വിമര്‍ശിച്ച് കൊണ്ട് അശ്വന്ത് കോക്ക് റിവ്യൂ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഈ റിവ്യൂ കോക് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
മെയ് 11നാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍ റിലീസായത്. ലൂക്ക എന്ന സിനിമക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമാമോഹവുമായി നടക്കുന്ന ഷിന്റോ എന്ന കഥാപാത്രമായി ഇന്ദ്രജിത് എത്തിയപ്പോള്‍ ഭാര്യ ഷെറിനായി ശ്രുതി രാമചന്ദ്രനും ഷിന്റോയുടെ അനിയന്‍ റോണിയായി സര്‍ജാനോ ഖാലിദും റോണിയുടെ കാമുകി മീനാക്ഷിയായി വിന്‍സിയും വേഷമിട്ടു. ഇവരെ കൂടാതെ സായികുമാര്‍, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നവരും സിനിമയിലുണ്ട്.
വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതം. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്യാം പ്രകാശ് ഛായാഗ്രഹണവും ഷാജിലാലും അരുണ്‍ ബോസും എഡിറ്റിങും നിര്‍വഹിച്ച ചിത്രം ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് നേടിയത്.
Content Highlight: Siyad Koker agianst Aswanth Kok for publidhing negative review for Marivillin Gopurangal