Kashmir Turmoil
"ഒന്നും മിണ്ടാന്‍ വയ്യ"; കാശ്മീരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 24, 12:56 pm
Tuesday, 24th September 2019, 6:26 pm

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആറ് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഇപ്പോള്‍ എനിക്ക് മാധ്യമങ്ങളോട് ഒന്നും പറയാനാകില്ല. കശ്മീരില്‍ ഞാന്‍ നാല് ദിവസമുണ്ടായിരുന്നു. ഇനി ജമ്മുവില്‍ രണ്ട് ദിവസവുമുണ്ടാകും. ആറ് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാകുന്ന വേളയില്‍ നിങ്ങളോട് ഞാന്‍ കൂടുതല്‍ പറയാം.’

നേരത്തെ കഴിഞ്ഞ മൂന്ന് തവണയും കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. സെപ്തംബര്‍ 16 ന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് അദ്ദേഹത്തിന്റെ കാശ്മീര്‍ സന്ദര്‍ശനം സാധ്യമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ സ്ഥിതി സുപ്രീംകോടതിയെ അറിയിക്കുമെന്നും ഗുലാം നബി പറഞ്ഞു.

‘ഇവിടെയുണ്ടാകുന്ന സമയത്ത് താഴ്‌വരയില്‍ ഞാന്‍ പോകണമെന്ന് പദ്ധതിയിട്ടിരുന്ന 10 ശതമാനം സ്ഥലങ്ങളില്‍ പോലും പോകാന്‍ എന്നെ അധികൃതര്‍ അനുവദിച്ചിട്ടില്ല.’

വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയനേതാക്കളെ കുറിച്ചുള്ള ചോദ്യത്തിന് കശ്മീരില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

WATCH THIS VIDEO: