ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നാശം തുടങ്ങിവെച്ചിട്ട് നാല് വര്‍ഷം; മോദിയുടെ 2016 ലെ ട്വീറ്റ് പങ്കുവെച്ച് സീതാറാം യെച്ചൂരി
ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ മോദിയുടെ 2016 ലെ ട്വീറ്റ് പങ്കുവെച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി.
”നാല് വര്‍ഷം മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നാശം ആരംഭിച്ചു.
മോദിയുടെ അവകാശവാദങ്ങള്‍ റിവൈന്‍ഡ് ചെയ്യുക,” എന്നാണ് യെച്ചൂരിയുടെ ട്വീറ്റ്.
ഇന്നത്തെ പ്രഖ്യാപനങ്ങള്‍ അഴിമതി, കള്ളപ്പണം, ഭീകരത, വ്യാജ കറന്‍സി എന്നിവയ്ക്കെതിരെ പോരാടുന്നതിന് കൂടുതല്‍ കരുത്ത് നല്‍കും എന്നായിരുന്നു #IndiaFightsCorruption എന്ന ഹാഷ്ടാഗോടെ 2016 നവംബര്‍ 8ന് മോദി ട്വീറ്റ് ചെയ്തത്.
അതേസമയം, നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്നാണ് മോദിയുടെ വാദം. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് മോദിയുടെ പരാമര്‍ശം.
‘നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പുരോഗതിയെ ഗുണപരമായി ബാധിച്ചു’, എന്നാണ് മോദിയുടെ ട്വീറ്റ്.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 കറന്‍സികള്‍ റദ്ദാക്കിയത്. കള്ളപ്പണം നിര്‍ത്തലാക്കുക, ക്യാഷ്ലെസ് സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 4 വര്‍ഷം മുമ്പ് നോട്ടുനിരോധനം നടപ്പാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sitaram Yechury on Demonetisation PM Narendra Modi