തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിനെതിെര കേസെടുത്ത നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് മറുപടി നല്‍കി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേന്ദ്രത്തിന്റെ നടപടികളാണ് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധം എന്നായിരുന്നു യെച്ചൂരി നല്‍കിയ മറുപടി. രാജ്‌നാഥ് സിംഗ് ഭരണഘടന പഠിക്കണം എന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു കേന്ദ്ര ഏജന്‍സിക്കും ഇടപെടാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ പ്രതികരണം. കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി നിര്‍ഭാഗ്യകരവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നുമായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്.
എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കേരളത്തില്‍ സൗഹൃദ മത്സരമാണ് നടക്കുന്നതെന്നും അദ്ദഹം ആരോപിച്ചു.
കേരളത്തില്‍ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ പരാജയമായിരുന്നു. ശബരമില വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക