തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും പ്രതികരിച്ച് ഭാര്യ സിന്ധു കൃഷ്ണകുമാര്‍.
കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് രാഷ്ട്രീയമില്ലെന്നും വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സിന്ധു പറയുന്നു.
‘വിവാഹശേഷമാണ് ഞാന്‍ ആദ്യമായി വോട്ട് ചെയ്യുന്നതു തന്നെ. ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് വലിയ അറിവില്ലാതിരുന്നത്. വോട്ടിങ്ങ് നമ്മുടെ അവകാശമാണെന്ന് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. കാലങ്ങള്‍ കഴിഞ്ഞാണ് രാഷ്ട്രീയം മനസ്സിലാവുന്നത്,’ സിന്ധു പറയുന്നു.
സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് പോകുമെന്നല്ലാതെ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ പ്രചാരണത്തിനിടെ നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. സൈബര്‍ കമ്മികളെ തനിക്ക് കലിയാണെന്നും താന്‍ അവരെ കൊന്നൊടുക്കുമെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിനു പുറത്തുള്ള, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നതെന്ന കൃഷ്ണകുമാറിന്റെ പ്രസ്താവന ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക