2025 IPL
മുംബൈക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ സ്പിന്നര്‍ പുറത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 20, 08:57 am
Sunday, 20th April 2025, 2:27 pm

ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെയാണ് നേരിടുന്നത്. പഞ്ചാബിന്റെ തട്ടകത്തിലാണ് മത്സരം മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തില്‍ മുംബൈയെും ചെന്നൈയുമാണ് ഏറ്റുമുട്ടുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ടീമിന്റെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളായ കരണ്‍ ശര്‍മ മത്സരത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്. കൈക്ക് പരിക്കേറ്റത്തിന് പിന്നാലെയാണ് താരത്തിന് ഈ മത്സരം നഷ്ടമാവുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ പരിശീലകനായ ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള അവസാന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരുക്ക് സംഭവിച്ചത്. മത്സരത്തില്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ച താരം കൂടിയാണ് കരണ്‍ ശര്‍മ.

മത്സരത്തില്‍ ഇമ്പാക്ട് പ്ലെയറായി കളത്തില്‍ ഇറങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. സീസണില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 36 റണ്‍സ് വഴങ്ങിയാണ് കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് നേടിയത്.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും നാല് തോല്‍വിയും അടക്കം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും. അതേസമയം 10ാം സ്ഥാനത്താണ് ചെന്നൈ. ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും അഞ്ച് തോല്‍വിയുമായി നാല് പോയിന്റാണ് ചെന്നൈ നേടിയത്.

 

Content Highlight: IPL 2025: Mumbai Indians In Big Setback Against CSK