പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala
പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 9:25 pm

 

കോഴിക്കോട്: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുപുറത്തുപോയ സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കന്‍ ഇടപെട്ടത് അതേ പാര്‍ട്ടിയുടെ സര്‍ക്കാര്‍. സിന്ധു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വിവാഹത്തിനുശേഷം ഇംഗ്ലണ്ടിലേക്ക് പോകാനിരുന്ന സിന്ധുവിന്റെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നിരുന്നു. പുതിയതിനായി അപേക്ഷ നല്‍കിയപ്പോള്‍ രാഷ്ട്രീയ ജീവിതത്തനിടയിലെ കേസുകള്‍ ഉണ്ടാകാമെന്ന ധാരണയില്‍ ഉദ്യേഗസ്ഥര്‍ വിലങ്ങുതടിയാകുകയും ചെയ്തു.


Also Read: മോദിയാണ് ക്രൈസ്തവരുടെ രക്ഷകന്‍; മേഘാലയില്‍ മുഖ്യമന്ത്രി ജനങ്ങളുടെ പണം കവരുകയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം


നാലു കേസുകള്‍ നിലവിലുണ്ടെന്നും പാസ്‌പോര്‍ട്ട് തരാനാകില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമെന്നും സിന്ധു പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും സിന്ധു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രണ്ടു കേസുകള്‍ തന്റെ പേരിലുള്ളതല്ലായിരുന്നെന്നും സിന്ധു പറഞ്ഞു. ഒരു കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കിയതുമായിരുന്നു. മറ്റൊരു കേസിലെ കോടതിവിധി വിദ്യാര്‍ത്ഥികള്‍ക്കനുകൂലവുമായിരുന്നു. ഉത്തരവിട്ട ജഡ്ജി സ്ഥലം മാറിപ്പോയതിനാല്‍ അവിടെയും പ്രശ്‌നത്തിലായി.


Also Read: ‘അബ് കീ ബാര്‍ സെന്‍സര്‍ഷിപ്പ് സര്‍ക്കാര്‍’; മോദിയെ അനുകരിച്ച മിമിക്രി കലാകാരനെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


എന്നാല്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുവന്ന തന്നെ സഹായിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തയ്യാറായത് കൊണ്ടാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെത്തിയെന്നും സിന്ധു പറഞ്ഞു.

2011 ലായിരുന്നു സിന്ധു സി.പി.ഐ.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തിയത്. എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വഹിച്ച  സിന്ധു ജോയി, ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമസഭയിലേക്കും കെ.വി തോമസിനെതിരെ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.

സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: