Entertainment news
എനിക്ക് വളരെ പ്രിയപ്പെട്ട നാടാണ് കേരളം, നിങ്ങളെ എല്ലാം ഞാന്‍ നേരില്‍ വന്ന് കാണും; മലയാളികള്‍ക്കായി വീഡിയോ പങ്കുവെച്ച് ചിമ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 29, 09:29 am
Wednesday, 29th March 2023, 2:59 pm

ഒബെലി.എന്‍.കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ പത്ത് തലൈയില്‍ നായകനായെത്തുന്നത് തമിഴ് താരം ചിമ്പുവാണ്. മാര്‍ച്ച് 30നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. അതിന് മുന്നോടിയായി തന്റെ മലയാളി ആരാധകര്‍ക്ക് വേണ്ടി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിമ്പു.

നൂറിലേറെ തിയേറ്ററുകളിലായി ക്രൗണ്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്നും തന്റെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് അതെന്നും വീഡിയോയിലൂടെ അദ്ദേഹം പറയുന്നു. തനിക്ക് കേരളത്തിലേക്ക് നേരിട്ട് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ എത് സാധിച്ചില്ലെന്നും ചിമ്പു പറഞ്ഞു.

‘എല്ലാ മലയാളികള്‍ക്കും നമസ്‌കാരം. എന്റെ സിനിമ പത്ത് തലൈ മാര്‍ച്ച് 30ന് കേരളത്തില്‍ നൂറിന് മുകളില്‍ തിയേറ്ററുകളിലായി റിലീസ് ചെയ്യുകയാണ്. ക്രൗണ്‍സ് ഫിലിംസാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്. എന്റെ ഏറ്റവും വലിുയ റിലീസുകളിലൊന്നാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.

ശരിക്കും എല്ലാ മലയാളികളെയും നേരില്‍ വന്ന് കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നേരിട്ട് വരാന്‍ സാധിച്ചിരുന്നില്ല. ഉറപ്പായും ഉടനെ ഞാന്‍ നിങ്ങളെയെല്ലാം നേരില്‍ വന്ന് കാണും. എന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട ഒരു നാടാണ് കേരളം.

വിണൈതാണ്ടി വരുവായ സിനിമ ഷൂട്ട് ചെയ്തത് അവിടെയായിരുന്നു. അത് മാത്രമല്ല എന്റെ ആത്മീയമായ പരിവര്‍ത്തനങ്ങള്‍ നടക്കുന്നത് കേരളത്തില്‍ വെച്ച് തന്നെയായിരുന്നു. മാനാട് പോലെയുള്ള സിനിമകള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്വീകരണത്തിന് ആദ്യം തന്നെ നന്ദിയറിയിക്കുന്നു,’ ചിമ്പു പറഞ്ഞു.

content highlight: simbu share video for malayali audiance