Advertisement
Daily News
ട്രംപിന്റെ വിജയത്തിനുപിന്നാലെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം; പ്രതിഷേധക്കാര്‍ അമേരിക്കന്‍ പതാക കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 10, 04:03 am
Thursday, 10th November 2016, 9:33 am

വൈറ്റ് ഹൗസിനു പുറത്ത് ഇരുപക്ഷവും ഏറ്റുമുട്ടി. രാജ്യത്തുണ്ടായ അക്രമസംഭവങ്ങളില്‍ ചിലയിടത്ത് പ്രതിഷേധക്കാര്‍ യു.എസ് പതാക കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.


വാഷിങ്ടണ്‍: അഭിപ്രായ സര്‍വേകള്‍ അട്ടിമറിച്ച ട്രംപിന്റെ വിജയത്തിനു പിന്നാലെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം. അഭിപ്രായ സര്‍വേകളില്‍ ഏറെ മുന്‍തൂക്കമുണ്ടായിരുന്ന ഹിലറിയുടെ അപ്രതീക്ഷിത പരാജയം ഡെമോക്രാറ്റ് ക്യാമ്പിന് ഞെട്ടലുണ്ടാക്കിയതിനു പിന്നാലെ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടലുകളിലേക്ക് കടന്നതായി  ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

usa

വൈറ്റ് ഹൗസിനു പുറത്ത് ഇരുപക്ഷവും ഏറ്റുമുട്ടി. രാജ്യത്തുണ്ടായ അക്രമസംഭവങ്ങളില്‍ ചിലയിടത്ത് പ്രതിഷേധക്കാര്‍ യു.എസ് പതാക കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജ്യവ്യാപകമായി പടര്‍ന്ന പ്രതിഷേധത്തില്‍ നിരവധി സ്ഥലങ്ങളില്‍ തീവെപ്പും നടന്നു. ഇര്‍വിന്‍, ബെര്‍ക്‌ലി, ഡേവിസ്, സാന്‍ഹോസെ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടക്കുന്നുണ്ട്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചും സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

കൂടാതെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനു പിന്നാലെ ആഗോള ഓഹരി വിപണികള്‍ നിലംപൊത്തി. ഡോളറിന്റെ മൂല്യം രാജ്യന്തര വിപണിയില്‍ ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നിലമെച്ചപ്പെടുത്തി.