ചതുരത്തിലെ ഇറോട്ടിക് സീന്‍സിനെക്കുറിച്ച് കൂടുതല്‍ വാചാലയായത് അമ്മ, സിനിമയില്‍ ആവശ്യമുള്ള കാര്യമാണ് ഇതെല്ലാമെന്നാണ് അമ്മ അവരോട് പറഞ്ഞത്: സിദ്ധാര്‍ത്ഥ് ഭരതന്‍
ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ഇറോട്ടിക് ഴോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇറോട്ടിക് രംഗങ്ങളുടെ പേരില്‍ ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ വളരെ ബോള്‍ഡായിട്ടാണ് സ്വാസിക അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടപ്പോള്‍ കെ.പി.എ.സി. ലളിത എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സിദ്ധാര്‍ത്ഥ്.
കെ.പി.എ.സി. ലളിതക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ടെന്നും ഈറോട്ടിക് സീന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നേക്കാള്‍ കൂടുതല്‍ അതിനോട് പ്രതികരിച്ചത് തന്റെ അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്. എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അമ്മയേക്കുറിച്ച് സിദ്ധാര്‍ത്ഥ് പറഞ്ഞത്.
”സിനിമയുടെ പ്രിവ്യൂ അമ്മ കണ്ടതാണ്. അമ്മക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട്. വളരെ ഹാപ്പിയായിരുന്നു. മെസേജ് അയച്ച് അഭിപ്രായമെല്ലാം പറഞ്ഞു. കണ്ട ആളുകള്‍ക്കിടയില്‍ ഈറോട്ടിക് സീന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഏന്നേക്കാള്‍ കൂടുതല്‍ വാചാലനായത് അമ്മയാണ്.
അമ്മ കുറേ ഡിഫന്റ് ചെയ്തു. ഇത് സിനിമയില്‍ ആവശ്യമുള്ള കാര്യമാണെമന്നെല്ലാം അവരോട് പറഞ്ഞു. കഥയില്‍ അങ്ങനെ ഒരു എലമെന്റെ് ഉണ്ടെന്നേ ഉള്ളു. അത് മാത്രമല്ല ചതുരം. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ ആ ഈറോട്ടിക് സീനിനേക്കാള്‍ ആളുകളുടെ ഉള്ളിലുണ്ടാകുക വേറെ പല എലമെന്റുമാണ്.
അമ്മയേ രാമായണത്തിലെ മന്ദര എന്ന കഥാപാത്രമായി കാസ്റ്റ് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പോയിസണ്‍ ആയ ലേഡിയാണ് മന്ദര. അമ്മ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ്. അതുപോലെ ഒരു കഥാപാത്രമുള്ള നാടകം ചെയ്യണമെന്ന് അമ്മക്ക് ആഗ്രഹമുണ്ടായുരുന്നു.
അമ്മ ഭയങ്കര കൃത്യനിഷ്ടതയുള്ള ആളാണ്. ബന്ധങ്ങളെല്ലാം അമ്മ വളരെ നന്നായി കൊണ്ട് പോകും. അമ്മയില്‍ നിന്നും ആ കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്,” സിദ്ധാര്‍ത്ഥ് പറഞ്ഞു.
content highlight: sidharth bharathan about k.p.a.c lalitha’s response seeing chathuram movie preview