കമലദളം സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ക്ലാസിക് ഡാൻസ് പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിന് ക്ലാസിക്കൽ അറിയാത്തതുകൊണ്ട് ഒരു നൃത്ത അധ്യാപകനെ വെച്ചിട്ടാണ് പഠിപ്പിച്ചെടുത്തതെന്നും സിബി പറഞ്ഞു.
കമലദളം സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ക്ലാസിക് ഡാൻസ് പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിന് ക്ലാസിക്കൽ അറിയാത്തതുകൊണ്ട് ഒരു നൃത്ത അധ്യാപകനെ വെച്ചിട്ടാണ് പഠിപ്പിച്ചെടുത്തതെന്നും സിബി പറഞ്ഞു.
രാവിലെ നാലുമണിക്ക് മോഹൻലാൽ എഴുന്നേറ്റ് നൃത്തം അഭ്യസിക്കുമെന്നും അതുകൊണ്ട് തങ്ങളുടെ ഉറക്കവും നാലുമണിക്ക് അവസാനിക്കുമെന്നും സിബി കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമലദളം ഷൂട്ടിങ്ങിന്റെ തലേദിവസമാണ് മോഹൻലാൽ സെറ്റിലേക്ക് എത്തുന്നത്. അതിനുമുമ്പ് ലാല് ചെയ്തിരുന്ന രാജശില്പി എന്ന സിനിമയുടെ ഒരു കണ്ടിന്യൂറ്റി ആയിട്ട് താടി വളർത്തിയിരുന്നു. അതുകൊണ്ട് താടി വെച്ചിട്ട് മാത്രമേ അദ്ദേഹത്തിന് ഈ സിനിമയിൽ അഭിനയിക്കാൻ പറ്റുകയുള്ളൂ. കാരണം അതിനുശേഷം ഉള്ള ഒരു സിനിമയിലും കണ്ടിന്യൂറ്റിയെ ബാധിക്കുന്നു എന്നുള്ളതുകൊണ്ട്.
അങ്ങനെ അദ്ദേഹം ഷൊർണൂർ എത്തി. ഞാനും ലോഹിയും താമസിക്കുന്ന റൂമിലേക്ക് വന്നു. സിനിമയെക്കുറിച്ചുള്ള ഡീറ്റെയിൽസ് അവിടുന്നാണ് അദ്ദേഹം ചോദിക്കുകയും ഞങ്ങൾ പറയുകയും ചെയ്തത്. അത് കേട്ടപ്പോഴാണ് അദ്ദേഹം ചോദിക്കുന്നത് ‘ഇത് വലിയ ക്ലാസിക്കൽ നൃത്തം ഒക്കെയുള്ള സിനിമയാണല്ലോ ഞാൻ അങ്ങനെ ക്ലാസിക്കൽ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല അത് പെർഫെക്റ്റ് ആയിട്ട് ചെയ്യേണ്ടതല്ലേ , എങ്ങനെ ചെയ്യും’ എന്ന്. ഞാനും ലോഹിയും അത് നമുക്ക് ചെയ്യാമെന്ന് പറഞ്ഞു.
ലാൽ ഭയങ്കര ടെൻഷനായി, കാരണം അദ്ദേഹം ചെയ്യുന്ന കാര്യങ്ങളൊക്കെ നല്ല പെർഫെക്റ്റ് ആയിട്ട് ചെയ്യണം എന്ന നിർബന്ധമുള്ള ഒരാളാണ്. ലാൽ അങ്ങനെ ആശങ്കപ്പെട്ടപ്പോൾ നൃത്ത അധ്യാപകനെ കൊണ്ടുവന്ന് താമസിപ്പിച്ച് സിനിമക്ക് വേണ്ട മുദ്രകളും കാര്യങ്ങളൊക്കെ പഠിക്കാമെന്നും ഞങ്ങൾ പറഞ്ഞു. അപ്പോൾ ലാൽ തന്നെയാണ് സജസ്റ്റ് ചെയ്തത്, പരമശിവൻ മാഷ് ഫ്രീ ആണെങ്കിൽ കൊണ്ട് വന്ന് കുറച്ച് കാര്യങ്ങൾ പഠിച്ചെടുക്കാമെന്ന്.
ഷൂട്ട് തുടങ്ങിയ സമയത്ത് നൃത്തം ആവശ്യമായ രംഗങ്ങൾ ഒന്നും വന്നിട്ടില്ലായിരുന്നു. ആ സമയം കൊണ്ട് പരമശിവം മാഷ് ഷൊർണൂർ എത്തി. ഞാൻ , ലോഹി, ലാൽ, മുരളി, വേണുച്ചേട്ടൻ എല്ലാവരും ഒരുമിച്ച് ഒരു വീടെടുത്ത് താമസിക്കുകയാണ്.
ഞാൻ താമസിക്കുന്ന വീടിന് മുകളിൽ ടെറസ് ആണ്. എന്നും രാവിലെ നാലുമണി ആകുമ്പോഴേക്കും വലിയ ശബ്ദം കേൾക്കാം . ആ ചുവട് വെക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ ഉണരുന്നത്. ലാൽ രാവിലെ നാലുമണിക്ക് പരമശിവൻ മാഷുമായിട്ട് നൃത്തം അഭ്യസിച്ചു തുടങ്ങുന്നതാണ്.
അങ്ങനെ ഞങ്ങളുടെ ഉറക്കം രാവിലെ നാലുമണിക്ക് കഴിയും. ലാൽ എന്നും രാവിലെ നേരത്തെ എണീറ്റു നൃത്തം പഠിക്കാൻ തുടങ്ങി. അതിൻറെ കൂടെ തന്നെ ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെ മുന്നോട്ടു പോയി. പാട്ടിൻറെ രംഗങ്ങളൊക്കെ എടുക്കുന്ന സമയം ആയപ്പോഴേക്കും അദ്ദേഹം ഡാൻസിന്റെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയെടുത്തിരുന്നു,’ സിബി മലയിൽ പറഞ്ഞു.
Content Highlight: Sibi malayil about mohanlal classical dance experience in the movie kamaladhalam