Shukkoor Murder Case
ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി മടക്കി, പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിച്ചില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 07:43 am
Tuesday, 19th February 2019, 1:13 pm

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തിരിച്ചടി. കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിചേര്‍ത്ത സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രവും കോടതി മടക്കി.

അതേസമയം സി.ബി.ഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും തലശ്ശേരി കോടതി അഭിപ്രായപ്പെട്ടു. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കുറ്റപത്രം മടക്കിയതോടെ വിചാരണ കണ്ണൂരില്‍നിന്ന് കൊച്ചി സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം അപ്രസക്തമായി.

ALSO READ: ഷുഹൈബ് വധക്കേസ്’; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊച്ചി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണു സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

WATCH THIS VIDEO: