Advertisement
India
ഗുജറാത്തിലെ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിക്കുനേരെ ഷൂ ഏറ്; ആക്രമണം ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തില്‍ മനംമടുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 29, 06:56 am
Monday, 29th May 2017, 12:26 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിക്കുനേരെ ഷൂ ഏറ്. കേന്ദ്രമന്ത്രി മന്‍സുഖ് മന്ദവ്യയ്ക്കുനേരെയാണ് ഷൂ എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള അനാമത് ആന്തോളന്‍ സമിതിയിലെ ഒരംഗമാണ് ഷൂഎറിഞ്ഞത്. മന്ത്രി വേദിയില്‍ സംസാരിച്ചിരിക്കെ ഇയാള്‍ അദ്ദേഹത്തിനുനേരെ ഷൂ എറിയുകയായിരുന്നു.


Must Read: മലയാളിയ്ക്ക് ഇവിടെ മാത്രമല്ലാ അങ്ങ് സ്‌പെയിനിലുമുണ്ടെടാ പിടി; ഡാനി ആല്‍വ്‌സിന്റെ ഫോട്ടോയില്‍ കുരുങ്ങിയ ‘മലപ്പുറത്തുകാരന്‍ കാമുകനെ’ തേടി സോഷ്യല്‍ മീഡിയ


സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ ഭവേഷ് സൊനാനിയെന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

സൊനാനിയുടെ അറസ്റ്റിനു പിന്നാലെ പ്രദേശത്തെ പട്ടേല്‍ നേതാക്കള്‍ പൊലീസ് സ്റ്റേഷനിലേക്കു തിങ്ങിക്കൂടി.

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തോടുള്ള അതൃപ്തിയാണ് സൊനാനിയെ ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന് ഭാവ്‌നഗര്‍ ജില്ലയിലെ പാസ് കണ്‍വീനര്‍ നിതിന്‍ ഗെലാനി പറഞ്ഞു.


Don”t Miss: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകന്‍; മകള്‍ മാനസിക രോഗി: പെണ്‍കുട്ടിയ്‌ക്കെതിരെ ഡി.ജി.പിക്ക് മാതാവിന്റെ പരാതി


 

“ഗുജറാത്തില്‍ വലിയൊരു വിഭാഗം യുവാക്കള്‍ ജോലിയില്ലാതെ അലയുകയാണ്. ബി.ജെ. പി നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നതിനു പകരം പ്രസംഗിക്കുന്നതിന്റെ തിരക്കിലാണ്.” ഗിലാനി ആരോപിച്ചു.