ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
തമിഴ് സിനിമക്ക് പല നൂതനമായ ടെക്‌നോളജി പരിചയപ്പെടുത്തിയത് കമല്‍ ഹാസനാണ്. തമിഴിലെ ആദ്യ ഡി.ടി.എസ്, ലൈവ് റെക്കോര്‍ഡിങ്, മോഷന്‍ ഗ്രാഫിക്‌സ് തുടങ്ങിയ കാര്യങ്ങള്‍ കമല്‍ ഹാസന്‍ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതമായത്. തമിഴിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമയും കമല്‍ ഹാസന്റെ പേരിലാണ്.
സിംഗിതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മുംബൈ എക്‌സ്പ്രസ്സാണ് ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ തമിഴ് ചിത്രം. കല്യാണങ്ങള്‍ ഷൂട്ട് ചെയ്യുന്ന ചെറിയ ഡിജിറ്റല്‍ ക്യാമറയിലാണ് മുംബൈ എക്‌സ്പ്രസ് എന്ന സിനിമ മുഴുവന്‍ ചിത്രീകരിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
നാല് ക്യാമറ വരെ വെച്ച് സിനിമയെടുത്തയാളാണ് സിംഗിതമെന്നും അപൂര്‍വ സഹോദരങ്ങളും മൈക്കള്‍ മദന കാമരാജും അങ്ങനെയുള്ള സിനിമകളാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ സിനിമകള്‍ ചെയ്ത സിംഗിതം പാനസോണിക്കിന്റെ ചെറിയ ക്യാമറ വെച്ച് ഒരു സിനിമ മുഴുവന്‍ ഷൂട്ട് ചെയ്തത് വലിയ സംഗതിയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയ പശുപതി അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ ക്യാമറ കാണാതെ ടെന്‍ഷനായെന്നും ഈ ക്യാമറ കണ്ട് അത്ഭുതപ്പെട്ടെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അപൂര്‍വ സിംഗിതം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘മുംബൈ എക്‌സ്പ്രസ്സാണ് തമിഴില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത സിനിമ. ഇന്നത്തേത് പോലെ വമ്പന്‍ ക്യാമറകള്‍ അന്ന് ഉണ്ടായിരുന്നില്ല. കല്യാണമൊക്കെ കവര്‍ ചെയ്യുന്ന ചെറിയ ക്യാമറയിലാണ് മുംബൈ എക്‌സ്പ്രസ് മുഴുവന്‍ ഷൂട്ട് ചെയ്തത്. സിംഗിതം ഒക്കെ ഒരു സീനില്‍ തന്നെ നാലും അഞ്ചും ക്യാമറ വെച്ച് വര്‍ക്ക് ചെയ്തിരുന്ന ആളാണ്. അപൂര്‍വ സഹോദരങ്ങളും മൈക്കല്‍ മദന കാമരാജും അങ്ങനെ ഷൂട്ട് ചെയ്തതാണ്.
അങ്ങനെ സിനിമ ചെയ്ത സിംഗിതമാണ് പാനസോണിക്കിന്റെ കുട്ടി ക്യാമറയില്‍ ഒരു സിനിമ ചെയ്തത്. ആ പടത്തിന്റെ സെറ്റിലെത്തിയ പശുപതിയും മറ്റ് ആര്‍ട്ടിസ്റ്റുകളും ക്യാമറ എവിടെയാണെന്ന് ഒരുപാട് തപ്പി. ഒടുവില്‍ ഈ ക്യാമറ കണ്ടപ്പോള്‍ അവരൊക്കെ ഞെട്ടി. ഇന്നും രാജ്കമലിന്റെ ഓഫീസില്‍ ആ ക്യാമറ സൂക്ഷിച്ചുവെച്ചിട്ടുണ്ട്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan saying his movie Mumbai Express filmed on wedding coverage video camera