ഇന്ത്യ-പാക് മത്സരം മറ്റു മത്സരങ്ങളെപ്പോലെ കണ്ടാല്‍ മതി, എന്തിനാണ് അനാവശ്യമായ ബഹളമുണ്ടാക്കുന്നത്; മാലിക്ക്
Asia Cup
ഇന്ത്യ-പാക് മത്സരം മറ്റു മത്സരങ്ങളെപ്പോലെ കണ്ടാല്‍ മതി, എന്തിനാണ് അനാവശ്യമായ ബഹളമുണ്ടാക്കുന്നത്; മാലിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th September 2018, 8:57 pm

കറാച്ചി: ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ മറ്റു മത്സരങ്ങളെപ്പോലെ കണ്ടാല്‍ മതിയെന്ന് പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക്. എന്തിനാണ് അതില്‍ അനാവശ്യമായ ബഹളമുണ്ടാക്കുന്നതെന്നും ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷുഐബ് പറഞ്ഞു.

ഇന്ത്യയിലേയും പാകിസ്താനിലേയും ആരാധകര്‍ മാത്രമല്ല, ലോകത്തുള്ള ക്രിക്കറ്റ് ആരാധകരെല്ലാം കാണുന്ന മത്സരമാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടമെന്നും ഒരു ഹീറോ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഇന്ത്യ-പാക് പോരാട്ടത്തിനേക്കാള്‍ മികച്ച ഒരവസരം വേറെയില്ലെന്നും താരം പറഞ്ഞു.

ഇത്രയും കാലം സത്യസന്ധതയോടെയാണ് ഓരോ മത്സരവും കളിച്ചതെന്നും ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നവരെ ആ സത്യസന്ധത പാലിക്കണമെന്നും ഷുഐബ് പറഞ്ഞു.


Read Also : പ്രവാസി മലയാളികള്‍ക്ക് സുവര്‍ണ്ണാവസരം; സൗദിയില്‍ ബ്രസീല്‍ – അര്‍ജന്റീന മത്സരത്തിന് കളമൊരുങ്ങുന്നു


 

“2019-ലെ ഏകദിന ലോകകപ്പാകും എന്റെ കരിയറിലെ അവസാന മത്സരമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. 2020-ലെ ടിട്വന്റി ലോകകപ്പ് കൂടി കളിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എന്റെ ശാരീരിക ക്ഷമതയേയും ഫോമിനേയും കുറിച്ച് ഞാന്‍ പിന്നീട് ആലോചിച്ചു. മുപ്പത്തിയാറുകാരനായ എനിക്ക് ഇനി കൂടുതല്‍ കാലം കളിക്കാനാകില്ല. അതുകൊണ്ടുതന്നെ ഞാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതയാണുള്ളത്. സത്യസന്ധമായി കളിക്കുക എന്നതിനാണ് ഞാന്‍ മറ്റെന്തിനേക്കാളും മുന്‍തൂക്കം നല്‍കുന്നത്” ഷുഐബ് കൂട്ടിച്ചേര്‍ത്തു”.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 19-നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. അതേസമയം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരത്തിനുള്ള എതിരാളി ഹോങ്കോങ്ങാണ്.